ഒന്‍പത്, ശിഖണ്ഡി,ചാന്തുപൊട്ടെന്നും വിളിച്ച് പരിഹസിക്കുന്ന പകല്‍ മാന്യന്മാര്‍ കാണുക! സീമ വിനീത്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത്. സാമൂഹിക വിഷയങ്ങളിലെല്ലാം സ്വന്തം നിലപാട് തുറന്നുപറഞ്ഞ് സീമ എത്താറുണ്ട്. സ്വന്തം സ്വത്വം വെളിപ്പെടുത്തി ജീവിക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സീമ പങ്കുവച്ചിരുന്നു. ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കാന്‍ മടിക്കുന്ന സമൂഹമാണ് നമ്മുടെ ചുറ്റിലുമുള്ളത്.

സമൂഹത്തില്‍ നിന്നും താന്‍ ഇന്നും നേരിടുന്ന പ്രതിസന്ധികളോട് കൃത്യമായി പ്രതികരിച്ചിരിക്കുകയാണ് സീമ വിനീത് ഇപ്പോള്‍. ഇക്കാര്യം പറഞ്ഞ് താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഇപ്പോഴും നേരം വെളുക്കാത്ത, പെണ്ണന്‍ എന്നും ഒന്‍പതെന്നും ശിഖണ്ഡിയെന്നും ചാന്തുപൊട്ടെന്നും വിളിച്ചു പരിഹസിക്കുന്ന പകല്‍ മാന്യന്മാര്‍ ഇതൊന്ന് കാണുക. പഴയ ആളുകള്‍ക്കാണ് ഇതെല്ലാം അംഗീകരിക്കാനും സപ്പോര്‍ട്ട് ചെയ്യാനും മനസ്സില്ലാത്തവര്‍ എന്ന് ധരിക്കുന്നവരുണ്ട്.

കാലം അത് അല്ല…ഏത് കാലത്തിലായാലും മനുഷ്യനെ മനുഷ്യന്‍ ആയിട്ട് കാണാന്‍ കഴിയാത്തവര്‍ക്ക് മാത്രമേ ഞങ്ങളെപോലെ ഉള്ളവരെ അധിക്ഷേപിക്കാനും അപമാനിക്കാനും പറ്റൂ എന്ന് മനസിലായെന്ന് സീമ പറയുന്നു.

മാത്രമല്ല, ഒരു മനുഷ്യന്‍ ആവാന്‍ പഴയതോ പുതിയതോ എന്നൊന്നില്ല. ഒന്ന് തട്ടി വീണാല്‍ അവസാനിക്കാവുന്ന ഈ കുഞ്ഞ് ജീവിതത്തില്‍ സഹജീവികള്‍ എന്താണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത മറ്റു….. എന്നാണ് സീമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് സീമയെ പിന്തുണച്ച് എത്തിയിരിക്കുന്നത്.

Previous articleഅഭിനയിക്കാനറിയുമോ? കല്യാണിയുടെ ചിത്രത്തില്‍ ആളെ ആവശ്യമുണ്ട്
Next articleനടന്‍ നോബി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ