അവളെകണ്ടെത്താൻ ആയിരുന്നു അവൾക്കു അവളിലെ പൂർണ്ണതയിലേക്ക് ആഴ്ന്നിറങ്ങാൻ!

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ…

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്, വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്, ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്. പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇൻബോക്സിലും പല ഞരമ്പൻമാരും എത്താറുണ്ട്. അവർക്കെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് താരം സ്ത്രീ ശബ്ദം നേടാനായി ശാസ്ത്രക്രീയയ്ക്ക് വിധേയയായത്. ശസ്ത്രക്രീയ വിജയകരമായി പൂർത്തിയായ വിവരവും താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പങ്കുവെക്കുയും ചെയ്തിരുന്നു. seema vineeth

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘അവൾക്കു നഷ്ടമായ ആ കാലഘട്ടം അവളുടെ മുഴുവൻ വികാരങ്ങളും ഒഴുകിതീർന്നു എന്ന് കരുതുന്ന ആ കാലഘട്ടത്തിൽ നിന്നും അവൾക്കു നടന്നു കയറണമെങ്കിൽ പ്രാന്തമായി വലിച്ചുകൊണ്ട് പോകുന്ന ഒരു വികാരത്തിന്റെ കാറ്റ് തന്നെ വേണമായിരുന്നു കുട്ടിക്കാലം മുഴുവൻ അവൾ നടന്ന വഴികളിൽ അവൾ ഒളിപ്പിക്കാൻ ശ്രമിച്ചത് അവളിലെ അവളെതന്നെയായിരുന്നു ഉപേക്ഷിക്കപെടുമ്പോൾ എല്ലാം ഉപേക്ഷിച്ചു തിരിച്ചു കയറണം എന്ന് പറയുമ്പോഴും അവൾക്കു കഴിയാതെ ആ വഴികളിൽ അവൾ തിരഞ്ഞു നടന്നത് അവളിലെ അവളെകണ്ടെത്താൻ ആയിരുന്നു അവൾക്കു അവളിലെ പൂർണ്ണതയിലേക്ക് ആഴ്ന്നിറങ്ങാൻ……’