സത്യത്തിൽ പോസ്റ്റ്‌ നോക്കി ഇതുപോലെ പുറകെ പോയി സഹായിക്കാൻ ആണേൽ ഒരു മന്ത്രി മതിയാവില്ല!

മമ്മൂട്ടി നായകനായി അഭിനയിച്ച വൺ എന്ന ചിത്രം കേരളത്തിൽ മികച്ച പ്രതികരണം ആണ് നേടിയത്. മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി ആയാണ് ചിത്രത്തിൽ എത്തിയത്. കോവിഡിന് ശേഷം ശേഷം തുറന്ന തിയേറ്ററുകളിലേക്ക് കുടുംബ…

seema vineeth fb post

മമ്മൂട്ടി നായകനായി അഭിനയിച്ച വൺ എന്ന ചിത്രം കേരളത്തിൽ മികച്ച പ്രതികരണം ആണ് നേടിയത്. മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി ആയാണ് ചിത്രത്തിൽ എത്തിയത്. കോവിഡിന് ശേഷം ശേഷം തുറന്ന തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ കൊണ്ടുവന്ന ചിത്രം കൂടിയാണ് വൺ. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം സീമ വിനീത് തന്റെ ഫേസ്ബുക്കിൽ കുറിച്ച ചിത്രത്തിന്റെ കുറിച്ചുള്ള റിവ്യൂ ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,seema vineeth

ഹോ അങ്ങിനെ ഇന്ന് Netflix ൽ one കണ്ടു സത്യം പറയാല്ലോ എനിക്ക് ഇഷ്ട്ടപെട്ടില്ല ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതിന്റെ പേരിൽ ആ പോസ്റ്റ്‌ ഇട്ട ചെക്കന്റെ പുറകെ നടക്കുന്ന മുഖ്യമന്ത്രി…. സത്യത്തിൽ പോസ്റ്റ്‌ നോക്കി ഇതുപോലെ പുറകെ പോയി സഹായിക്കാൻ ആണേൽ ഒരു മന്ത്രി മതിയാവില്ല. അത് മാത്രമല്ല ആ പോസ്റ്റ്‌ ഇട്ട ചെക്കൻ എപ്പോ വിളിച്ചാലും വിളിപ്പുറത്തുണ്ട് മന്ത്രി ഇനി ആ ചെക്കൻ വീണ്ടും പോസ്റ്റ്‌ വല്ലോം ഇടും എന്ന് പേടിച്ചിട്ടാണോ മന്ത്രി പോകുന്നെ അതോ വേറെ തിരക്കൊന്നും ഇല്ലാത്തോണ്ട് ആണോ അല്ലേൽ ഇനി വേറെ പണി ഇല്ലാത്തോണ്ട് ആണോ. പിന്നെ ആകെ കൂടി ഇഷ്ടപെട്ടത് ജനങ്ങളാൽ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ അവർക്കു തന്നെ അവരുടെ ഭരണം മോശാണെങ്കിൽ ജനങ്ങൾക്ക്‌ തന്നെ അതിൽ അവർ തുടരണോ വേണ്ടേ എന്നുള്ള തീരുമാനം എടുക്കാം എന്നുള്ള ഭാഗം മാത്രമാണ്. ഏതായാലും എന്തരോ എന്തോ .

NB പലപ്പോഴും ചില വ്യക്തികളുടെ പോസ്റ്റുകൾ സമൂഹത്തെ സ്വാധീനിക്കാറുണ്ട് നിരവധി സഹായങ്ങൾ സമൂഹത്തിൽ നിന്നും ലഭിക്കാറും ഉണ്ട്‌ മന്ത്രിസഭയുടെ ഇടപെടലുകൾ അതുമൂലം ഉണ്ടാവാറും ഉണ്ട്‌ പക്ഷേ എല്ലാ ദിവസവും ഇതുപോലെ ഓരോ കാര്യത്തിനും വിളിക്കുമ്പോൾ വിളിക്കുമ്പോൾ ഓടി ഒരു മന്ത്രിയും പോകും എന്ന് എനിക്ക് തോന്നുന്നില്ല അഥവാ പോകുന്ന ആരേലും ഉണ്ടേൽ പറയണേ എനിക്കും നല്ലൊരു പോസ്റ്റ്‌ ഇടാനുണ്ട്.