അനന്യക്കു നീതി ലഭ്യമാക്കുവാൻ ഒരുമിച്ചു നാം പോരാടേണ്ടതുണ്ട്!

കഴിഞ്ഞ ദിവസം ആണ് അനന്യ എന്ന ട്രാൻസ്ജൻഡർ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. ശാസ്ത്രക്രീയയിൽ തനിക്ക് സംഭവിച്ച ദുരിതത്തെ കുറിച്ച് പലപ്പോഴും പൊതുവേദികളിൽ അനന്യ തുറന്ന് പറഞ്ഞിരുന്നുവെങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ശാസ്ത്രക്രീയയിലെ പിഴവ് മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുരിതം അനുഭവിക്കുകയായിരുന്നു. കടുത്ത ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ കൂടിയാണ് അനന്യ കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇത് വരെ താൻ നേരിട്ട ദുരിതങ്ങൾ എല്ലാം കഴിഞ്ഞ ദിവസം അവസാനിപ്പിച്ച് കൊണ്ട് അനന്യ ഈ ലോകത്തിൽ നിന്ന് വിടപറയുകയായിരുന്നു. ഇപ്പോൾ അനന്യയുടെ ശസ്ത്രക്രീയ നടത്തിയ ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജൻഡറുമായ സീമ വിനീത്. സീമയുടെ വാക്കുകൾ ഇങ്ങനെ,

സുഹൃത്തുക്കളെ.. അനന്യയുടെ ദുരൂഹമരണത്തിൽ ഗുരുതരമായ മെഡിക്കൽ അലംഭാവം റെനൈ മെഡിസിറ്റി യുടെ ഭാഗത്തു നിന്നും സർജറി നടത്തിയ Dr. അർജുൻ അശോകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി വ്യക്തമാണ്. ഈ സാഹചര്യത്തിൽ അർജുൻ ഡോക്ടർക്കു എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും അനന്യയുടെ മെഡിക്കൽ റെക്കോർഡ്സ് വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും അനന്യക്കു നീതി ലഭ്യമാക്കുവാൻ ഒരുമിച്ചു നാം പോരാടേണ്ടതുണ്ട്. അനന്യയുടെ രക്തസാക്ഷിത്വം നാം ഓരോരുത്തർക്കും വേണ്ടിയാണു എന്നോർത്തു കൊണ്ടു ഇന്ന് വൈകുന്നേരം 4 മണിക്ക് റെനൈ മെഡിസിറ്റി ക്ക് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു നമുക്ക് പ്രതിഷേധിക്കാം. അനന്യ യെ സ്നേഹിക്കുന്ന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഭൂമിയിൽ എന്തൊക്കെയോ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതത്തിൽ പടപൊരുതി മുന്നോട്ടു പോയവൾ ഇപ്പോൾ പ്രതീക്ഷയറ്റ് ജീവനറ്റ മനുഷ്യ ശരീരമായി ആശുപത്രിയിലെ ഒരു മൂലയിൽ തന്റെ ഊഴവും കാത്തു കിടക്കുന്നു… ജീവിതത്തിൽ മറ്റാരേക്കാളും എന്നേക്കാളുമൊക്കെ എത്രയോ മുകളിൽ ആത്മവിശ്വാസം ഉള്ളവളായിരുന്നു…. എന്തെങ്കിലുo വിഷമഘട്ടങ്ങളിൽ ആദ്യം വിളിച്ചു തിരക്കും സീമേച്ചി എന്താ വിഷയം വിശദമായി അന്നെഷിക്കും കൂടാതെ ആത്മവിശ്വാസം പകർന്നു തന്നിട്ടാവും സംസാരം അവസാനിപ്പിക്കുന്നതും കുറച്ചു നാളുകൾക്കു മുൻപ് തിരുവനന്തപുരത്തു വന്നപ്പോൾ ചേച്ചീ ഫ്രീയാണോ കാണാൻ പറ്റുമോ എന്ന് ചോദിച്ചു… ഞാൻ പറഞ്ഞു വരാം ടാ വണ്ടിയുമെടുത്തു പോയി ഒരുപാട് ചുറ്റി ആസാദ് നിന്നും ഭക്ഷണം പാർസൽ വാങ്ങി വണ്ടിയിൽ ഇരുന്നു ഒരുമിച്ചു കഴി ച്ചു അതിനു ശേഷം F lounge ൽ കൊണ്ടുപോയി രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു എന്റെ കയ്യിൽ തന്നിട്ട് എന്നോട് പറഞ്ഞു സർജ്ജറി കഴിഞ്ഞിട്ട് ചേച്ചിക്ക് ഞാൻ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്… ന്ന്.. പിന്നെ എന്നോട് ചേച്ചി ഒരു സന്തോഷവർത്താ ഉണ്ട് ഞാൻ സർജ്ജറിക്കു ഡേറ്റ് എടുത്തു ചേച്ചി പ്രാർത്ഥിക്കണം എനിക്ക് ടെൻഷൻ ഉണ്ട് ചേച്ചി ഞാൻ പറഞ്ഞു ഒന്നും ഇല്ല ടാ സന്തോഷമായി പോയിട്ട് വാ എന്നു പറഞ്ഞു യാത്രയാക്കി…….

അതിനു ശേഷം ഞാൻ അവളെ കാണുന്നത് renai medicity hospital വരാന്തയിൽ ആണ് ഞാൻ വോയിസ്‌ feminization surgery കഴിഞ്ഞു check up ചെയ്യാൻ പോയാ സമയം അവളും ദയഗായത്രിയും ഓടി വന്നു അടുത്തേക്ക് കെട്ടി പിടിച്ചു സംസാരിച്ചു എന്റെ സൗണ്ട് കേട്ട് അവൾ പറഞ്ഞു ചേച്ചിയെ ഈ സൗണ്ടിൽ സങ്കൽപ്പിക്കാൻ പറ്റുന്നില്ല ന്നു ചിലപ്പോൾ ചേച്ചിയുടെ ആ സൗണ്ട് കേട്ട് ശീലിച്ചത് കൊണ്ടാവും എന്നും…. ഞാൻ ചോദിച്ചു മോളെന്താ ഇവിടെ ..? ഒന്നും പറയണ്ട ചേച്ചീ സർജ്ജറി ചെയ്തു കുളമാക്കി പട്ടി കടിച്ചു പറിച്ചതു പോലെയാണ് pain സഹിക്കുന്നില്ല ന്നൊക്കെ dr കാണാൻ വന്നതാണ് …..  ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ആണ് അവൾ ഇത്ര മാത്രം വേദന സഹിച്ചു സർജ്ജറി എന്ന കാര്യത്തിലേക്കു പോകാൻ അവളെ നയിച്ചത് മറ്റൊന്നുമല്ല കുട്ടിക്കാലം മുതൽ അവൾക്കുള്ളിലെ പൂർണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂർത്തീകരണത്തിന് വേണ്ടി മാത്രമാണ് അവൾ അവളുടെ ശരീരം കീറിമുറിക്കാൻ വിധേയയായത്.. തികച്ചും ഒരു പരാജയം ആയിരുന്നു അവളുടെ ജീവിതത്തിലെ ആ sexual reassignment surgery…………..  ജീവിതത്തിൽ കുട്ടിക്കാലം മുതൽ അവൾ കണ്ട സ്വപ്നങ്ങൾക്ക് ഇന്ന് ഇതാ ഇവിടെ വിരാമം….ഉള്ളിന്റെ ഉള്ളിൽ ഓരോ കുഴിമാടങ്ങൾ പണിയുന്നവരാണ് നാം കൈപ്പടിയിൽ നിന്നും വഴുതിപ്പോയ നമ്മുടെയൊക്കെ എത്ര എത്ര സ്വപ്‌നങ്ങൾക്ക് മുകളിലാണ് നമ്മുടെ നിസ്സഹായവസ്ഥ മനസ്സിലാക്കാതെ മനുഷ്യൻ എന്നുള്ള പരിഗണന പോലും തരാതെ മറ്റുള്ളവർ അവരുടെ ചീട്ടുകൊട്ടാരം പണിയുന്നത്…….. ഇന്ന് നീ നാളെ ഞാൻ….. അനന്യ മോളെ വാക്കുകൾ പറഞ്ഞു നിന്നെ യാത്രയാക്കാൻ കഴിയുന്നില്ല എന്നും ഈ നെഞ്ചിനുള്ളിൽ ഉണ്ടാവും ഞാൻ മരിക്കുവോളം…

Previous articleഭാര്യയും പതിനേഴ് വയസ്സുള്ള മകളും ഉണ്ട്, ഒടുവിൽ ആ സത്യം വെളിപ്പെടുത്തി സൽമാൻ ഖാൻ!
Next articleആദ്യമൊക്കെ ആ കാര്യത്തിൽ എനിക്ക് ദിലീപിനോട് അസൂയ തോന്നിയിരുന്നു!