സീമ സീതയായപ്പോൾ, വൈറലായി സീമ വിനീതിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ….!!

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്, വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ്…

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ  പ്രേക്ഷർക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്, വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്, വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്, ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്, ഇപ്പോൾ സീതയായി മാറിയ സീമയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, സീമ തന്നെയാണ് തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സീമ സീതയായി മാറിയപ്പോൾ
ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു … നയൻ‌താര അനശ്വരമാക്കിയ ശ്രീരാമരാജ്യം സിനിമയിലെ സീത അവരോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടു ആ കഥാപാത്രം ഏറെ എന്നെ സ്വാധിനിച്ചു… കൺസെപ്റ്റ് ഷൂട്ട്‌ എന്ന് ആദർശ് എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയ കഥാപാത്രം സീത. അവർ അത്രയും മനോഹരമാക്കിയ സീത ചെയ്യുമ്പോൾ അത്രയേറെ സൂഷ്മതയോടെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു വേഷത്തിലും ഭാവത്തിലും മേക്കപ്പിലും മുടി കെട്ടുപോലും ഞാൻ ശ്രദ്ധിച്ചിരുന്നു വെറുമൊരു വേഷം ആണെങ്കിലും അതിൽ പവിത്രത ഉൾക്കൊണ്ടു 5ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു വൃതം അനുഷ്ടിച്ചു …

ആയിരുന്നു ഈ ഒരു ഷൂട്ടിന് വേണ്ടി എന്നെ ഞാൻ ഒരുക്കിയത്… തെറ്റുകുറ്റങ്ങൾ ഉണ്ടാവാം പൊറുക്കണം…. ഒരുപാട് പേരോട് നന്നിയുണ്ട് ഒപ്പം അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയ ആദർശ് ….. അതിമനോഹരമായി ഹെയർ സ്‌റ്റയിൽ ചെയ്തു തന്ന സഹോദരി മിക.. എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന Syam Muralee …. Arun Achaari. വളരെ പെട്ടെന്ന് വസ്ത്രം പറഞ്ഞത് പോലെ തുന്നിത്തന്ന കുപ്പായം കടയിലെ ചേട്ടൻ കട നിർദ്ദേശിച്ചു സഹായിച്ച Santhy SJ എല്ലാവരെയും നന്ദി അറിയിക്കുന്നു എന്നോടൊപ്പം നിന്നതിനു . നന്ദി … നിങ്ങളുടെ അഭിപ്രായം അറിയിക്കണം ആ അഭിപ്രായം ആണ് എന്നെ പോലെ ഉള്ളവരുടെ അംഗീകാരം