എല്ലാത്തിനും പിന്നിൽ രഞ്ജു രൺജിമാർ, തെളിവ് സഹിതം നിരത്തി സീമ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂടേറിയ ചർച്ച വിഷയങ്ങളിൽ ഒന്നാണ് ട്രാൻസ്‌ജെൻഡർ യുവതിയായ സജ്നയുടെ ആത്മഹത്യാ ശ്രമവും ശേഷം നടന്ന വിവാദപരമായ ആരോപണങ്ങളും എല്ലാം. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഇത് വലിയ ചേരിതിരിഞ്ഞുള്ള…

Seema Vineeth post about Renju

കഴിഞ്ഞ കുറച്ച് ദിവസങ്ങളായിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂടേറിയ ചർച്ച വിഷയങ്ങളിൽ ഒന്നാണ് ട്രാൻസ്‌ജെൻഡർ യുവതിയായ സജ്നയുടെ ആത്മഹത്യാ ശ്രമവും ശേഷം നടന്ന വിവാദപരമായ ആരോപണങ്ങളും എല്ലാം. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഇത് വലിയ ചേരിതിരിഞ്ഞുള്ള പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് സജ്നയുടെ ആത്മഹത്യ ശ്രമത്തിനു കാരണമായതെന്നാണ് മറ്റൊരു മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് ആരോപിച്ചത്. സീമയുടെ ഫേസ്ബുക്കിലൂടെയാണ് രഞ്ജുവിനു എതിരെയുള്ള തെളിവുകൾ സീമ നിരത്തിയത്. സീമ തന്റെ ഫേസ്ബുക്കിൽ എഴുതിയത് വായിക്കാം.
നിന്നെപ്പോലെ ഫാഷൻ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്ന. അവർക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം. പക്ഷെ പൊരിവെയിലത്ത് വഴിവക്കത്തുനിന്ന് ഭക്ഷണ പൊതി വിറ്റ് ജീവിക്കുന്ന ഒരു സാധു യുവതിയാണവർ. കുറച്ചു പേർക്ക് തൊഴിൽ കൊടുത്ത് അവരോടൊപ്പം നിറുത്തിയിട്ടുമുണ്ട്. അവർ പണ്ട് എന്തായിരുന്നു എന്നത് ഒരു വിഷയമേയല്ല. ഇന്ന് അവർ എന്താണ് എങ്ങിനെ ജീവിക്കുന്നു എന്നതാണ് വിഷയം. അവർക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് കൂടെയുള്ളവർക്ക് അന്നം നൽകുന്നതോടൊപ്പം തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം നൽകുന്നുണ്ട്. വിദ്യാഭ്യാസം കുറവായ ആ കുട്ടിയെ ആർക്കും പ്രലോഭിപ്പിക്കാം പറ്റിക്കാം. അതാണ് ഇവിടെ നടന്നതും. സജ്നയുടെ പൂർവ്വകാലം വിളമ്പിയ നീ.. നീ ഇപ്പോൾ നിൽക്കുന്ന അവസ്ഥയ്ക്ക് മുൻപുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാൽ നന്ന്. സജ്നയുടെ voice clip ൽ ഇത്ര ഭീകരമായ കാര്യങ്ങൾ ഒന്നുമില്ല.
ചിലർ ഭീകരമാക്കിയതാണ്. ആ ഫോൺ സംഭാഷണത്തിൽ അവർ ഫ്രീസർ വേണ്ടാ അതിന്റെ പൈസ തന്നാൽ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ൽ വന്നു തരൂ.. അത് സഹായിക്കാൻ സൻമനസ്സുള്ളവർക്ക് ഒരു പ്രചോദനം ആകും എന്ന് പറയുന്നുണ്ട് / കയറിക്കിടക്കാൻ ഒരു വീടാണ് ആവശ്യം എന്നു പറയുന്നുണ്ട് / കൂടെയുള്ള കുട്ടിയുടെ സർജറിക്ക് പൈസ തന്ന് സഹായിക്കാം എന്നും പറയുന്നുണ്ട്. ഇതിലൊക്കെ എന്താണ് ഇത്ര ഭീകരത ! സമൂഹത്തിലെ ചിലരുടെ ചെയ്തികൾ മൂലം ആ കുട്ടി കഷ്ട്ടപ്പെട്ട് ഉയർത്തി കൊണ്ടുവന്ന സംരംഭം തകർന്നു. വീണ്ടും അതിനെ ഉയർത്തി കൊണ്ട് വരണമെങ്കിൽ ആരെങ്കിലും സഹായിച്ചേ മതിയാകൂ. പകരം നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാൻ ശ്രമിച്ചു. കിട്ടേണ്ടത് കൂടി ഇല്ലാതാക്കി അവസാനം ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവർ ആശുപത്രിയിലുമായി. സന്തോഷായില്ലേ.. ഇപ്പോ !!!