ഒരു രാത്രി പോലും മര്യാദയ്ക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല…! കൂടെ ഉണ്ടായിരുന്നവര്‍ പോലും… തുറന്നെഴുത്തുമായി സീമ

കേരളത്തിലെ തന്നെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായ സീമ വിനീതിന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള തുറന്നെഴുത്തുകള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ കൂടെയുണ്ടായിരുന്നവരില്‍ നിന്ന് പോലും…

കേരളത്തിലെ തന്നെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായ സീമ വിനീതിന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള തുറന്നെഴുത്തുകള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ കൂടെയുണ്ടായിരുന്നവരില്‍ നിന്ന് പോലും അതിക്രമം നേരിടേണ്ടി വന്ന തന്റെ മുന്‍കാലത്തെ കുറിച്ച് ഇവര്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ജോലി സ്ഥലത്ത് പോലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചാണ് സീമ തുറന്ന് എഴുതിയിരിക്കുന്നത്.

ഇതോടൊപ്പം ഇവര്‍ പങ്കുവെച്ച ഫോട്ടോകളും ശ്രദ്ധ നേടുകയാണ്. ഒരു പെട്രോള്‍ പമ്പിലാണ് സീമ ജോലിക്ക് വേണ്ടി നിന്നിരുന്നത്. ആദ്യം കണ്ടെത്തിയ ജോലിയില്‍ നിന്നും കിട്ടിയ അവഗണയും കളിയാക്കലുകളില്‍ നിന്നും മാനസിക സംഘര്‍ഷത്തിനോടുവില്‍ കണ്ടെത്തിയ മറ്റൊരു തൊഴില്‍ ….. ഇവിടെ എനിക്ക് തികച്ചും നിരാശപ്പെടേണ്ടി വന്നു ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല… കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങള്‍ കാരണം… സീമ കുറിയ്ക്കുന്നു. പകല്‍ സമയത്ത് പോലും കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും

പുരുഷന്‍മാരും മാനേജരും ഉള്‍പ്പടെ എന്നെ കളിയാക്കി എന്റെ ഐഡിന്റിയെ വല്ലാണ്ട് നോവിച്ചു ഒരുപാട് ഒരുപാട് വേദന സഹിക്കേണ്ടി വന്ന മറ്റൊരിടമാണ് അതെന്നും സീമ പറയുന്നു. വൈകുന്നേരത്തെ ഷിഫ്റ്റ് കഴിഞ്ഞാല്‍ അവിടെ നില്‍ക്കാന്‍ പേടിയാണ് അങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോരും രണ്ടു ബസ് കയറണം മിക്കപ്പോളും രണ്ടാമത്തെ ബസ് പോയിരിക്കും പതിമൂന്നു പതിനാലു കിലോമീറ്റര്‍ നടന്നിട്ടുണ്ട് ഒരുപാട് രാത്രികള്‍….. വീട്ടില്‍ എത്തുമ്പോള്‍ എല്ലാരും ഉറക്കമായിട്ടുണ്ടായിരിക്കും പത്തുപേരോളം ഉള്ള കൂട്ടുകുടുംബമായിരുന്നു

 

View this post on Instagram

 

A post shared by Seema Vineeth (@seemavineeth)

പുറത്തെ സൈഡില്‍ വാതില്‍ ഇല്ലാത്ത ഒരു മുറിയുടെ മൂലയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാം അങ്ങനെ അങ്ങനെ കടന്നു പോയ എത്രയോ രാത്രികള്‍ ജീവിതത്തില്‍ അതൊക്കെ ഇന്നും ഓര്‍ക്കുമ്പോ ഉള്ളിന്റെ ഉള്ളില്‍ ഒരു കനല്‍ ആളും.. എന്നാണ് സീമ കുറിയ്ക്കുന്നത്… ഇവരുടെ ജീവിതത്തിലെ ഈ ഒരു ഏട് പോലും സീമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വേദനയാണ്. ആ കനല്‍ തന്നെയാണ് ചേച്ചീ.. ഇന്ന് നിങ്ങള്‍ക്ക് ഇന്ന് കാണുന്ന വിജയത്തിന് കാരണം എന്നാണ് സീമയെ ആശ്വസിപ്പിച്ച് കൊണ്ട് പ്രിയപ്പെട്ടവര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.