സീത കല്യാണം പരമ്പരയുടെ ചിത്രീകരണം നിർത്തി വെച്ച്! - മലയാളം ന്യൂസ് പോർട്ടൽ
Film News

സീത കല്യാണം പരമ്പരയുടെ ചിത്രീകരണം നിർത്തി വെച്ച്!

seetha kalyanam serial news

മെയ് എട്ട് മുതൽ സംസ്ഥാനത്ത് സിനിമ-സീരിയൽ ചിത്രീകരണം നിർത്തിവെയ്ക്കണം എന്നായിരുന്നു സർക്കാർ നിർദേശം. ഈ നിർദേശം പാലിച്ച് കൊണ്ട് സിനിമ ഷൂട്ടിങ്ങും സീരിയൽ ഷൂട്ടിങുമെല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ചിത്രീകരണം വേണ്ട യെന്നായിരുന്നു നിർദേശം. എന്നാൽ സർക്കാരിന്റെ ഈ ഉത്തരവിനെ ഇപ്പോൾ ലങ്കിച്ചിരിക്കുകയാണ് ജനപ്രിയ പരമ്പരയായി സീത കല്യാണം. സർക്കാരിന്റെ ഉത്തരവ് നില നിൽക്കെ തന്നെ വർക്കലയിൽ ഒരു റിസോർട്ടിൽ രഹസ്യമായി പരമ്പരയുടെ ചിത്രീകരണം നടത്തി വരുകയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചട്ടങ്ങൾ ലങ്കിച്ച് കൊണ്ട് ഷൂട്ട് നടക്കുന്നു എന്ന വിവരം പൊലീസിന് ലഭിക്കുകയും പോലീസ് ഇന്നലെ റിസോർട്ടിൽ എത്തിയപ്പോൾ ഷൂട്ട് നടക്കുന്ന കാഴ്ചയും ആണ് കണ്ടത്. ഇതോടെ രഹസ്യമായി പരമ്പരയുടെ ഷൂട്ട് നടത്തിവരുകയാണെന്നു പോലീസിന് മനസ്സിലായി.

തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷിക്കാൻ വന്നതെന്നും പോലീസ് പറഞ്ഞു. ഇരുപതോളം അണിയറ പ്രവർത്തകരെയും താരങ്ങളെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ട് അടച്ച് പൂട്ടുകയും ചെയ്തു. റിസോർട്ടിന്റെ ഉടമയ്ക്ക് എതിരെയും കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ സീരിയൽ നിർത്തിവെയ്‌ക്കേണ്ടി വരുമെന്ന വിവരം ആണ് പുറത്ത് വരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ചിത്രീകരിച്ച ഭാഗങ്ങൾ ആണ് ഇപ്പോൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സീത കല്യാണവും ഈ കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഇപ്പോൾ പരമ്പര നിർത്തിവെയ്‌ക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Join Our WhatsApp Group

Trending

To Top
Don`t copy text!