നിങ്ങൾ നന്ദിനിയുടെയും കുന്ദവായിയുടെയും സെൽഫി കണ്ടോ; ചോളരാജാക്കാന്മാരുടെ കാലത്ത് ആൻഡ്രോയിഡ് ഫോൺ ഉണ്ടായിരുന്നുവല്ലെയെന്ന് ആരാധകർ

ബോളിവുഡ് താരറാണി ഐശ്വര്യറായ് ബച്ചനും തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണനും നായികമാരായെത്തുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. മണിരത്‌നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് പൊന്നിയൻ സെൽവൻ. പൊന്നിയൻ സെൽവന്റെ ലൊക്കോഷനിൽ നിന്നും തൃഷ പങ്കുവെച്ച ഒരു സെൽഫിയാണ് സോഷ്യൽമീഡിയയിൽ സജീവമാവുന്നത്.

തൃഷയ്‌ക്കൊപ്പം ഐശ്വര്യറായ് സെൽഫിയെടുക്കുന്നത് ആരോ പകർത്തിയ ചിത്രമാണിത്. ചിത്രത്തിൽ നന്ദിനിയെന്ന കഥാപാത്രമായി ഐശ്വര്യറായ് എത്തുമ്പോൾ ചോളരാജാക്കാന്മാരുടെ സഹോദരി കുന്ദവായിയായി തൃഷ കൃഷ്ണനും എത്തുന്നു.ചിത്രത്തിൽ ഇരുവരും എതിരാളികളായാണ് അഭിനയിക്കുന്നത്.

നേരത്തെ ഐശ്വര്യറായ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തൃഷ പറഞ്ഞിരുന്നു. മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത് വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്.ചിത്രം ഈ മാസം 30ന് പ്രദർശത്തിനെത്തും.

Previous articleഅഭിമുഖത്തിനിടെ അൻസിബ ദേഷ്യപ്പെടുകയും, സങ്കടപ്പെടുകയും ചെയ്യ്തു കാരണം തിരക്കി ആരാധകർ!!
Next articleഎന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തത്തിന്  സാക്ഷിയാകാൻ അദ്ദേഹമില്ല സന മൊയ്തൂട്ടി!!