മകന്റെ പിറന്നാൾ ആഘോഷമാക്കി സെന്തിൽ കൃഷ്ണ, ചിത്രങ്ങൾ പുറത്ത് വിട്ട് താരം

സന്മനസ്സുള്ളവ‍‍ർക്ക് സമാധാനം, ഓട്ടോഗ്രാഫ്, ഡീസന്‍റ് ഫാമിലി, സ്ത്രീധനം, വെള്ളാനകളുടെ നാട്, ആക്ഷൻ സീറോ ബിജു തുടങ്ങി നിരവധി പരിപാടികളിലൂടെ  മിനിസ്ക്രീൻ പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് സെന്തിൽ കൃഷ്ണ, 2009 മുതൽ ആണ് അദ്ദേഹം…

സന്മനസ്സുള്ളവ‍‍ർക്ക് സമാധാനം, ഓട്ടോഗ്രാഫ്, ഡീസന്‍റ് ഫാമിലി, സ്ത്രീധനം, വെള്ളാനകളുടെ നാട്, ആക്ഷൻ സീറോ ബിജു തുടങ്ങി നിരവധി പരിപാടികളിലൂടെ  മിനിസ്ക്രീൻ പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് സെന്തിൽ കൃഷ്ണ, 2009 മുതൽ ആണ് അദ്ദേഹം സിനിമയിൽ സജീവമായി തുടങ്ങിയത്, പുള്ളിമാൻ എന്ന ചിത്രമാണ് സെന്തിൽ ആദ്യമായി അഭിനയിച്ചത്, കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം സെന്തിലിനെ തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ സെന്തിൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ മകന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. “കാശിക്കുട്ടന് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി” എന്ന് കുറിച്ചാണ് പിറന്നാളാഘോഷ ചിത്രം സെന്തിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ മകന് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്, മക്നറെ പിറന്നാൾ ആഘോഷ ചിത്രങ്ങളും സെന്തിൽ പുറത്ത് വിട്ടിട്ടുണ്ട്.

2019 ഓഗസ്റ്റ്‌ 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയും സെന്തിലുമായുള്ള വിവാഹം നടന്നത്. കഴിഞ്ഞ മെയിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഇടയ്ക്കിടെ മകനുമൊത്തുള്ള ചിത്രങ്ങൾ   സെന്തിൽ  സോഷ്യൽമീഡിയിയൽ പങ്കുവെച്ചിട്ടുണ്ട്. കുറ്റവും ശിക്ഷയും, ഇടി മഴ കാറ്റ്, നായ‍ർ പിടിച്ച പുലിവാൽ, തുറമുഖം, മരട് 357, പത്തൊമ്പതാം നൂറ്റാണ്ട് ഉടുമ്പ് ഇവയാണ് സെന്തിലിന്റെ വരാൻ ഇരിക്കുന്ന സിനിമകൾ. മൈ ഗ്രേറ്റ് ഫാദര്‍, വൈറസ്, പട്ടാഭിരാമൻ, ആകാശഗംഗ 2, തൃശ്ശൂർ പൂരം തുടങ്ങിയ ചിത്രങ്ങളിൽ സെന്തിൽ അഭിനയിച്ചു