തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാന്‍വി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് മാന്‍വി സുരേന്ദ്രന്‍. സീരിയലുകള്‍ക്ക് പുറമെ ടി വി ഷോകളിലൂടെയും വളരെ സജീവമായി നില്‍ക്കുന്ന താരമാണ് മാന്‍വി. അതിനാല്‍ തന്നെ മാന്‍വി പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മിസിസ് ഹിറ്റ്ലര്‍,…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് മാന്‍വി സുരേന്ദ്രന്‍. സീരിയലുകള്‍ക്ക് പുറമെ ടി വി ഷോകളിലൂടെയും വളരെ സജീവമായി നില്‍ക്കുന്ന താരമാണ് മാന്‍വി. അതിനാല്‍ തന്നെ മാന്‍വി പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മിസിസ് ഹിറ്റ്ലര്‍, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ സുപരിചിതയായ മാന്‍വി ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.ആരാധകരില്‍ നിന്നും മാന്‍വി പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് തടിയെക്കുറിച്ചുള്ളത്. തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും എന്നാണ് മാന്‍വി ് മറുപടി നല്‍കിയത്. തനിക്ക് തടികുറയ്ക്കുന്നതിനോട് വലിയ താല്‍പര്യമില്ല എന്ന ധ്വനിയാണ് മാന്‍വിയുടെ ഈ മറുപടിയിലുള്ളത്.താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. ഇത്തവണയും ആ ചോദ്യമെത്തി. ഈ ചോദ്യത്തോട് രസകരമായാണ് മാന്‍വി പ്രതികരിച്ചിരിക്കുന്നത്. സൗന്ദര്യരഹസ്യം എന്താണെന്ന ചോദ്യത്തിന് വ്യത്യസ്ത തരം ഭാവത്തിലുള്ള ഇമോജികളാണ് താരം മറുപടിയായി നല്‍കിയിരിക്കുന്നത്. മാന്‍വി എന്നത് യഥാര്‍ഥ പേര് തന്നെയാണോ അതോ ശ്രുതി എന്നാണോ എന്നായിരുന്നു ആരാധകരുടെ മറ്റൊരു ചോദ്യം. ഇതിന് ശ്രുതി എന്നാണ് യഥാര്‍ഥ പേരെന്ന് താരം മറുപടി നല്‍കിയിട്ടുണ്ട്.