# നീ ഒരു പെണ്ണാണ് അതുകൊണ്ടു നിന്റെ നാവ് കുറക്കണം! ടോക്‌സിക്ക് ഉപദേശങ്ങളെ കുറിച്ച്, അശ്വതി 

- Link: https://ml.b4blaze.com/serial-news/aswathy-sreekanth-talk-about-in-social-media-comments
- Published: 2023-09-28T10:50:43+05:30
- Author: B4blaze News Desk

സോഷ്യൽ മീഡിയിൽ സജീവമായ ഒരു നടിയും, അവതാരകയുമാണ് അശ്വതി ശ്രീകാന്ത്, സ്വന്തമായി യു
ട്യൂബ് ചാനൽ ഉള്ള താരം തന്റെ ആരാധകർക്ക് വേണ്ടി ചില ടിപ്സുകളുമായി എത്താറുണ്ട്, അതിൽ
ചിലപ്പോൾ താരത്തിനെ ആരാധകരുടെ ഉപദേശവും ഉണ്ടാകാറുണ്ട്, ഇപ്പോൾ നടി ആരാധകരോടായി നിങ്ങൾ
ജീവിത്തത്തിൽ കേട്ട ചില  ടോക്സിക്ക് ഉപദേശങ്ങളെ കുറിച്ച് തുറന്നു പറയൂ എന്നായിരുന്നു,
ഓരോരുത്തരും ഓരോരോ വാചകങ്ങൾ പറയുകയും അതിനുത്തരം അശ്വതി നൽകുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/aswathy2.jpg?resize
=696%2C869&ssl=1)

ഇപ്പോൾ സ്വന്തമായി റിലേഷൻഷിപ്പ് നടത്തണമെങ്കിൽ നാട്ടുകാരുടെയും, വീട്ടുകാരുടെയും ഉപദേശം
വേണം, എന്നായിരുന്നു ഒരു ആരാധിക പറഞ്ഞത് അതിനെ അശ്വതി പറഞ്ഞുകൊടുത്ത ഉത്തരം സ്വന്തമായി
അല്ല റിലേഷൻ ഷിപ്പ് നടത്തുന്നത്, ഈ പറയുന്ന നാട്ടുകാർ ആണ് അതുകൊണ്ടാണ് അവർ അങ്ങനെ ഉപദേശിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/aswathi1.jpg?resize
=696%2C870&ssl=1)

തനിക്കു ഇതുപോലെയുള്ള ഉപദേശങ്ങൾ ലഭിക്കാറുണ്ട്, നീ പെണ്ണല്ലേ നിന്റെ നാവ് കുറക്കണം 
എന്നായിരുന്നു അവരുടെ ചില ഉപദേശം, ശരിയാണ് നമ്മൾ നമ്മളുടെ നാവ് നിയന്ത്രിക്കണം അല്ലെങ്കിൽ
നമ്മൾ ചവക്കുമ്പോൾ കടിക്കാൻ സാധ്യതയുണ്ട്, അതുകൊണ്ടാണ് അവർ അങ്ങനൊരു ഉപദേശം, സ്ത്രീകൾക്ക്
മാത്രമേ ഈ നാവ് ഉള്ളൂ, പുരുഷന്മാർക്ക് നാവില്ല എന്ന രീതിയിലാണ് സംസാരം, പലതരത്തിലാണ്
ഉപദേശം എത്തുന്നത്, എന്നാൽ ഈ ഉപദേശം തരുന്നവർ ഇതേ രീതിയിൽ പ്രകടിപ്പിക്കുന്നുണ്ടോ ആവോ
അശ്വതി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/aswathi2.jpg?resize
=696%2C784&ssl=1)
