# സത്യത്തിൽ പ്രവചിക്കാനുള്ള കഴിവുണ്ടോ? യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞു; ജീജ സുരേന്ദ്രൻ

- Link: https://ml.b4blaze.com/serial-news/jeeja-surendran-about-life-experience
- Published: 2024-01-18T14:34:20+05:30
- Author: Sreekumar

മലയാള സിനിമയിലും ,ടെലിവിഷനിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടി യാണ് ജീജ 
സുരേന്ദ്രന്‍. ഇടയ്ക്ക് ജീജ പറഞ്ഞ ചില  കാര്യങ്ങള്‍ പ്രവചനം പോലെ നടക്കുന്നത് കണ്ടിരുന്നു.
സത്യത്തില്‍ ജീജയ്ക്ക് പ്രവചിക്കാനുള്ള കഴിവൊക്കെ ഉണ്ടോ  ആരാധകര്‍ ചോദിക്കുന്നു , യഥാര്‍ഥത്തില്‍
എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് നടിയിപ്പോള്‍. മലയാളത്തിലെ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ
അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ജീജ സുരേന്ദ്രന്‍. നമ്മള്‍ക്ക് ഒക്കെ ഒരു ജീവിതമേ
ഉള്ളൂ. ഈ പ്രായത്തില്‍ നമ്മള്‍ ജീവിച്ചിരുന്ന സമയത്ത് കിട്ടുന്ന ഒരു എക്‌സ്പീരിയന്‍സ്
ഉണ്ട്. ഇന്നത്തെ തലമുറയ്ക്ക് ഒരു മൈനസ് ഉണ്ട്. ഇന്നത്തെ  യുവ ക്കൾ ആയിട്ടുള്ള കുട്ടികള്‍
മനസിലാക്കേണ്ട കാര്യം അവരും ഒരു സമയത്ത് പ്രായം ആകുമെന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jeeja1.jpg?resize
=933%2C609&ssl=1)

നമ്മുടെ വീട്ടില്‍ ഉള്ള പ്രായമുള്ള ആളുകള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആദ്യ൦  അവരത് തള്ളി
കളയും. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്ന് അത് അനുസരിച്ചിരുന്നെങ്കില്‍ 
എന്ന് ചിന്ത  വരുന്ന കാലം ഉണ്ടാവും. അതാണ് ഞാന്‍ പറഞ്ഞതും. ഒന്നും പ്രവചനം അല്ല. അനുഭവത്തിലാണ്
പറയുന്നത്. ഒരു വ്യക്തിയെ നമ്മള്‍ പഠിക്കുമ്പോള്‍ അവരുടെ ജീവിതം കാണുമ്പോള്‍ നമുക്ക്
മനസിലാകും ഇവരുടെ പോക്ക് എവിടേക്കാണ്, ഇത് എത്ര നാള്‍ പോകും എന്നൊക്കെ. അത് ഒരിക്കലും
പ്രവചനമല്ല, നമ്മള്‍ പ്രതീക്ഷിച്ച കാര്യമാണ്. ഇനിയും ഭാവിയില്‍ അങ്ങനെ പോകരുതെന്ന് 
ജീജ പറയുന്നു. അയാളിങ്ങനെയാണ്, അങ്ങനെയാണെന്ന് പറഞ്ഞ് ഒരു ഭര്‍ത്താവിനെ പല കാരണങ്ങള്‍
കണ്ടെത്തി ഒഴിവാക്കി. എന്നിട്ട് രണ്ടാമതും വിവാഹം കഴിക്കുമ്പോള്‍ അവരും തെറ്റാണെന്ന്
പറയുന്നു. മൂന്നാമത് കെട്ടി കഴിഞ്ഞാല്‍ അതും അവരുടെ തെറ്റാണെന്ന് പറയുന്നു. ശരിക്കും
ആരുടെയാണ് തെറ്റ്? ജീജ ചോദിക്കുന്നു. എനിക്കും ഒരു ജീവിതമേ ഉളളൂ. ഞാന്‍ റീ ബെര്‍ത്തില്‍
ഒന്നും വിശ്വസിക്കുന്നില്ല. ഉള്ള സമയത്ത് നന്മ ചെയ്ത് പോവുക   ‘മരിച്ചവര്‍ മരിച്ചു 
പോയി. ജീവിച്ചിരിക്കുന്നവര്‍ക്കേ സത്യം അറിയൂ, എന്നാല്‍ ആ സത്യം കേള്‍ക്കാന്‍ ആരെങ്കിലും
ഉണ്ടോ. അപര്‍ണ രണ്ടാമത് വിവാഹം കഴിച്ചതാണ് അയാളെ.രഞ്ജുഷക്ക് ഭര്‍ത്താവ് ഉണ്ടായിരുന്നു,
കുഞ്ഞുണ്ടായിരുന്നു. പിന്നീടാണ് ഭാര്യയും കുഞ്ഞുങ്ങളും ഉള്ള ആളെ കല്യാണം കഴിക്കുന്നത്.
അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് അവര്‍ക്കേ അറിയുകയുള്ളു. സാമ്പത്തികമായിട്ടോ,
അല്ലാതെയുള്ള പ്രശ്‌നമാണോന്ന് അനുഭവസ്ഥര്‍ക്ക് മാത്രമേ അറിയൂ. നമുക്ക് അറിയില്ല. ഞാനൊരു
സീരിയല്‍ നിര്‍മ്മിച്ചിട്ട് ഭീകരമായ നഷ്ടം ഉണ്ടായിട്ടുണ്ട്. ആലപ്പുഴയായിരുന്നു ലൊക്കേഷന്‍.
ഭയങ്കര മഴയായിരുന്നു അവിടെ. ഷൂട്ട് ചെയ്യുന്ന വീടിനകത്ത് വരെ വെള്ളമായിരുന്നു. ആര്‍ട്ടിസ്റ്റുകളെ
കൊണ്ട് വന്ന് ഇരുത്തിയിട്ട് എന്ത് ചെയ്യാനാണ്. 280 എപ്പിസോഡുകള്‍ ആയതിന് ശേഷം ഇതിന്റെ
കഥ എങ്ങനെയെങ്കിലും തിരുവനന്തപുരത്തേക്ക് ആക്കാന്‍ പറ്റുമോന്ന് ഞാന്‍ ചോദിച്ചു. ചാനല്‍
അതിന് സമ്മതിച്ചില്ല. പത്ത് നാല്‍പ്പത്തിയഞ്ച് ലക്ഷം നഷ്ടം വന്നിരുന്നു. ഷിജു എന്ന്
പറയുന്ന ആള്‍ ഉള്ളത് കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ആത്മഹത്യ
ചെയ്‌തേനെ എന്ന് ജീജ പറയുന്നു. അതേസമയം സീരിയയിൽ വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ജീജ 
നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗഗാനം പോലെ എന്ന സീരിയലില്‍
അഭിനയിക്കുകയാണ് നടി.
