# അമ്മച്ചി, കിളവി, പല്ലി എന്നൊക്കെയാണ് വിളിപ്പേരുകൾ! തന്റെ ശരീരത്തെയും, പ്രായത്തെയും വിമർശിക്കുന്നവർക്കെതിരെ രേണു സുധി

- Link: https://ml.b4blaze.com/serial-news/renu-sudhi-against-those-who-criticize-her-body-and-age
- Published: 2025-04-28T16:22:02+05:30
- Author: Suji

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി രേണു സുധി.തന്റെ ശരീരത്തെയും
പ്രായത്തെയുമാണ് അവർ വിമർശിക്കുന്നത് എന്നാണ് രേണു സുധി പറയുന്നത്. കൂടാതെ ഈ നെ​ഗറ്റീവ്
ഒന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്നും, അത് കാണുമ്പോൾ സന്തോഷമാണ് വരാറുള്ളതെന്നും
രേണു പറയുന്നു.എന്റെ പ്രായം മുപ്പത്തിരണ്ടാണ്. എന്നാൽ പക്ഷെ കമന്റുകൾ അമ്മച്ചി, കിളവി,
തള്ള, എലി, പല്ലി എന്നൊക്കെ വിളിച്ചാണ്. എനിക്ക് അതൊന്നും കണ്ടാൽ സങ്കടം വരില്ല, 
രേണു പറഞ്ഞു.

![](https://i0.wp.com/images.b4blaze.com/2025/04/renu1-1.jpg?resize=446%2C554&ssl
=1)

എനിക്ക് സന്തോഷമാണ്. സൈക്കോകളെപ്പോലെ നെ​ഗറ്റീവ് കേട്ടാൽ ഉള്ളിൽ നിന്നും സന്തോഷം വരും.
എന്തുകൊണ്ടാണെന്ന് അറിയില്ല. സൈക്കോയായെന്ന് തോന്നുന്നു.അതുകൊണ്ട് എത്ര നെ​ഗറ്റീവ്
കമന്റുകൾ വേണമെങ്കിൽ ഇട്ടോളൂ. സൈക്കോയായി മാറി എന്നാണ് രേണു പ്രതികരിച്ചത്, പ്രായം 
മുപ്പത്തിരണ്ടാണെന്ന് വെളിപ്പെടുത്തിയശേഷവും നെ​ഗറ്റീവ് കമന്റുകളാണ് തനിക്കെതിരെ ഏറെയും
എത്തുന്നത്.

പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ ഫേസ് കണ്ടാൽ ഒരു 45 വയസ് ഉറപ്പായും പറയും. ആദ്യം ആ
പല്ലിന്റെ കമ്പി ഇട്ട് പിന്നെ വല്ലതും ശെരിക്ക് കഴിക്കൂ, അപ്പോൾ പ്രായം തോന്നില്ല കെട്ടി
ഒരു കുഞ്ഞ് ഉള്ള സ്ത്രീയെ തള്ളേയെന്ന് വിളിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. നെഗറ്റീവ്
കേട്ട് സന്തോഷം വരുന്നത് ഉളുപ്പില്ലാത്തതുകൊണ്ടാണ് എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ 
എത്തുന്ന കമന്റുകൾ.

![](https://i0.wp.com/images.b4blaze.com/2025/04/renu2.jpg?resize=450%2C529&ssl=
1)
