# ശാലുവുമായുള്ള വിവാഹമോചനത്തിനു ശേഷം എല്ലാം നഷ്ട്ടപെട്ടു, താൻ ആത്‍മഹത്യ ചെയ്‌യാതിരുന്നത് ആ കഥപാത്രം മൂലം, സജി നായർ 

- Link: https://ml.b4blaze.com/serial-news/saji-nair-lost-in-everything-after-divorce-in-shalu-menon
- Published: 2023-03-21T12:11:32+05:30
- Author: Suji

കുടുംബപ്രേക്ഷകർക്കു സുപരിചിതയായ താര ദമ്പതികൾ ആയിരുന്നു സജി നായരും, ശാലുമേനോനും, 
ഇരുവരും ഇപ്പോൾ ബന്ധം വേർപെട്ടു കഴിയുകയാണ്. ഇപ്പോൾ താരം ശാലുമേനോനുമായുള്ള വിവാഹത്തെ
കുറിച്ചും, മോചനത്തെ കുറിച്ചും തുറന്നു പറയുകയാണ്. റെയിൻ ബൊ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ
ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ സജിയുടെ പുതിയ സീരിയൽ ആണ് കുടുംബ
ശ്രീ ശാരദ, ഇതിൽ രാഘവൻ എന്ന  കഥപാത്രത്തെയാണ് സജി അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/saji-nair1.jpg?resize
=784%2C410&ssl=1)

തന്നെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിച്ചത് ഈ രാഘവൻ എന്ന കഥപാത്രം ആണ് സജി പറയുന്നു.
ശാലുമായുള്ള  വിവാഹ മോചനത്തിന് ശേഷം തനിക്കു എല്ലാം നഷ്ട്ടപെട്ടിരുന്നു, ഉണ്ടായിരുന്നു
ഒരു ട്രൂപ്പ് നഷ്ട്ടത്തിൽ ആയി. അങ്ങനെ ആകെ കടത്തിൽ ആയപ്പോൾ ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു,
എന്നാൽ ആ സമയത്തു ആണ് കുടുബ ശ്രീ ശാരദയിലെ രാഘവൻ എന്ന കഥപാത്രം ചെയ്യാൻ വിളിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/saji-nair2.jpg?resize
=720%2C469&ssl=1)

കൃഷ്ണ കൃപാസാഗരം എന്ന സീരിയലിൽ വെച്ചായിരുന്നു ഞാനും ശാലു മേനോനും തമ്മിൽ കണ്ടുമുട്ടിയത്,
ആ കണ്ടുമുട്ടൽ സൗഹൃദവും, പ്രണയവും [പിന്നീട് വിവാഹത്തിൽ എത്തിയതും, എനിക്ക് ഏറ്റവും
പ്രിയപ്പെട്ടവൾ തന്നെയാണ് അവൾ. എന്നാൽ എന്റെ മാസികാവസ്ഥ ഇപ്പോൾ അവൾക്ക് മനസിലാകില്ല,
അവൾക്ക് വേണ്ടിയാണ് ഞാൻ ഡിവോഴ്സിൽ ഒപ്പ്‌വെച്ചത്. ഇപ്പോൾഅവളെ ഒരിക്കലും ബുദ്ധിമുട്ടിക്കാൻ
എനിക്ക് ആഗ്രഹം ഇല്ല, ഇപ്പോൾ വിവാഹമോചനത്തിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്, സജി 
നായർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/shalu-menon1.jpg?
resize=728%2C475&ssl=1)
