# രണ്ടാ൦ വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മേഘ്‌ന നൽകിയ മറുപടി!!

- Link: https://ml.b4blaze.com/serial-news/second-marriage-in-meghana-vincent
- Published: 2022-10-27T15:42:55+05:30
- Author: Suji

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആണ് മേഘ്ന വിൻസെന്റ്. ചന്തനമഴ എന്ന ഒരു ഒറ്റ
സീരിയലിലെ അഭിനയം ആണ് താരത്തിനെ ഇത്രയും അധികം ആരാധകരെ ലഭിക്കാൻ കാരണം. താൻ സീരിയലിൽ
മികവ് കാണിച്ചെങ്കിലും ജീവിതത്തിൽ അതുണ്ടായില്ല താരം പറയുന്നു. മേഘ്‌നയുടെ വിവാഹംവും
ഒപ്പം വേർപിരിയലും സോഷ്യൽ മീഡിയിൽ വളരെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു.താരം വിവാഹം
കഴിച്ചത് സീരിയലിലെ മറ്റൊരു നടിയായ ഡിംപിൾ റോസിന്റെ സഹോദരൻ ആയിരുന്നു. മുൻപ് താരം പറഞ്ഞ
കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താൻ ഇനിയും രണ്ടാം വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് ആണ് മേഘ്‌ന ഇങ്ങനെ പറയുന്നത്,
താൻ ഇപ്പോൾ സിംഗിൾ ആണ് ഇനിയും മി൦ ഗി ൾ  ആകാൻ താല്പര്യമില്ല. അതിനു തനിക്കു കുറച്ചു
സമയം വേണമെന്നു൦ താരം പറയുന്നു. എല്ലാവരുടയും ജീവിതത്തിൽ ഉയർച്ചയും, താഴ്ച്ചയും ഉണ്ടാകും
അതിനു സമീപിക്കുന്നതിലാണ് കാര്യം. നമ്മൾക്ക് ഒരു വിഷമം ഉണ്ടെങ്കിൽ അത് മുറുകെ പിടിക്കുന്നതിൽ
ആണ് കൂടുതൽ സങ്കടപെടുന്നത് മേഘ്‌ന പറയുന്നു.

ഞാൻ ഇപ്പോൾ ആ ജീവിതം മറക്കുകയാണ്. ആരെങ്കിലും ആ ജീവിതത്തെ കുറിച്ച പറയുമ്പോളാണ് ഞാൻ
ആ കാര്യങ്ങൾ ഓർക്കുന്നത്,എന്റെ ആ ജീവിതം ആ സമയം ഞാൻ മറക്കില്ല മേഘ്‌ന പറയുന്നു. താൻ
ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാൽ അങ്ങനെ ഉണ്ടായാൽ സമാധാനം വേണമെന്നേയുള്ളു.
നമ്മളുടെ ജീവിതത്തിൽ നമ്മൾ ആരെയെങ്കിലും വിശ്വസിക്കും എനാൽ അവർ ചതിച്ചാൽ ആ സങ്കടത്തിൽ
നിന്നും നമ്മൾ മുക്തരാകാൻ കഴിയില്ല മേഘ്‌ന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/meghana3.jpeg?resize
=1440%2C1440&ssl=1)
