# ഡിവോഴ്സിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാറാനില്ല, എന്നാൽ ചില കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ താൻ പറയും; മഹീന മുന്ന

- Link: https://ml.b4blaze.com/serial-news/there-is-nothing-to-say-about-divorce-right-now-mahina-munna
- Published: 2025-04-10T14:21:05+05:30
- Author: Suji

ചക്കപ്പഴം ഫെയിം റാഫിയും മഹീന മുന്നയും പ്രണയിച്ചു ഒന്നായവരാണ്. ഇവർ വേർപിരിഞ്ഞു എന്ന
വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നെങ്കിലും രണ്ടുപേരും ഒരു മറുപടി നൽകിയിരുന്നില്ല.
ഇപ്പോളിതാ മഹീനയുടെ വാക്കുകളാണ് ശ്രദ്ധയാവുന്നത്. റാഫിയും ആയി വേർപിരിഞ്ഞോ എന്നുള്ള
ചോദ്യത്തിന് ഇതുവരെയും ഡിവോഴ്സ് ആയിട്ടില്ല എന്നാണ് മഹീന പറഞ്ഞിട്ടുള്ളത് എന്നാൽ ചില
കാര്യങ്ങൾ പറയേണ്ട സമയത്ത് താൻ പറയുമെന്നും ,ഇപ്പോൾ ഡിവോഴ്സിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും
മഹീന പറയുന്നു. സന്തോഷവും ഉണ്ട് ദുഃഖവും ഉണ്ട്, എന്നിരുന്നാൽ തന്നെയും ഞാൻ സന്തോഷത്തിലാണ്,

![](https://images.b4blaze.com/2025/04/rafi.avif)

ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ജീവിതത്തിൽ പഠിക്കാനും പഠിപ്പിച്ചും തരും. ക്ഷമ എന്താണ്
എങ്ങനെ ഒരു കാര്യത്തെ മാനേജ് ചെയ്യണം എന്നൊക്കെ ഞാൻ പഠിച്ചു. വിശ്വസിക്കാൻ പറ്റാത്ത
കുറെ ആളുകൾ ഉണ്ട്, കുറെ ആളുകളെ വിശ്വസിക്കരുത് എന്നൊക്കെയും ഞാൻ പഠിച്ചു. നമ്മുടെ കൂടെ
എല്ലാവരും ഉണ്ടാകണം എന്നുണ്ടാകില്ല. നമ്മുടെ ഒപ്പം ഇരുന്ന് നല്ലത് പറഞ്ഞിട്ട് അപ്പുറത്തു
ചെന്നിട്ട് വളരെ മോശം പറയുന്ന ആളുകൾ ഉണ്ടെന്ന് ഞാൻ പഠിച്ചു.

നല്ലൊരു വ്യക്തിയും മോശം വ്യക്തി എന്നല്ല. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ആകും ചെയ്യുന്നത്.
ചില ആളുകൾ നമ്മളോട് പുറമെ നല്ല പിള്ള ചാമയും, എന്നാൽ അവരുടെ ഉള്ളിൽ മോശം ചിന്ത ആകും.
ഞാൻ ഇപ്പോൾ ഹാപ്പിയാണ് അത് തന്നെയാണ് സൗന്ദര്യം. സമാധാനം ഉണ്ടെങ്കിൽ ജീവിതം നല്ല ഹാപ്പി
ആയിരിക്കും. സമാധാനം ആണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം,ലവ് മാര്യേജ് മോശം എന്നും
നല്ലതെന്നും പറയാൻ ആകില്ല. കാരണം നമുക്ക് കിട്ടുന്ന വ്യക്തിയെപ്പോലെ ഇരിക്കും ജീവിതം.
നമ്മുടെ ജീവിതം എന്ത് എന്ന് പ്രെഡിക്ട് ചെയ്യാൻ ആകില്ല. എന്റെ കാര്യം അങ്ങനെയാണ്.ഡിവോഴ്‌സ്ഡ്
ആണോ എന്ന് ചോദിച്ചാൽ എനിക്ക് അതിനെക്കുറിച്ചൊന്നും പറയാനില്ല. ജീവിതത്തെ കുറിച്ച് എനിക്ക്
പറയാൻ താത്പര്യമില്ല. ആ കാര്യങ്ങൾ ഞാൻ പറയേണ്ട സമയത്ത് പറയാം, മഹീന പറയുന്നു.

![](https://i0.wp.com/images.b4blaze.com/2025/04/maheena.jpg?resize=600%2C338&ssl
=1)
