# മുടിയനെ അൺഫൊളോ ചെയ്‌തു; കല്യാണത്തിന് ലച്ചു വരാഞ്ഞതിന്റെ കാരണം ശിവാനി വെളിപ്പെടുത്തുന്നു

- Link: https://ml.b4blaze.com/serial-news/why-juhi-not-attented-rishis-marriage-uppum-mulakum-family
- Published: 2024-09-07T18:52:51+05:30
- Author: Shilpa

കഴിഞ്ഞ ദിവസം ഉപ്പും മുളകും താരം റിഷി എസ് കുമാറിന്റെയും ഐശ്വര്യ ഉണ്ണിയുടെയും വിവാഹ
ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്ത് വന്നപ്പോൾ ഉപ്പും മുളകും പ്രേക്ഷകരെല്ലാം വിവാഹ
ചിത്രങ്ങളിൽ തിരഞ്ഞത്  മുടിയന്റെ സഹോദരി ലെച്ചുവായി ഉപ്പും മുളകിൽ‌ അഭിനയിക്കുന്ന ജൂഹി
റുസ്തഗിയെയായിരുന്നു. ജൂഹി എത്താതിരുന്നതിന്റെ കാരണം ഉപ്പും മുളകിൽ മുടിയന്റെ അനുജത്തി
ആയെത്തുന്ന ശിവാനി മേനോൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് .

ജൂഹി റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നില്ല
എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കണ്ടെത്തിയിരുന്നു. എന്തിനേറെ പറയുന്നു പ്രിയപ്പെട്ട
മുടിയൻ ചേട്ടനും നവ വധുവിനും ഒരു ആശംസ പോലും സോഷ്യൽ മീ‍ഡിയ വഴി ജൂഹി നേർന്നിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/09/mudiyan-a.webp?resize
=1200%2C628&ssl=1)

മാത്രമല്ല വിവാഹം ക്ഷണിക്കാൻ ഉപ്പും മുളകും സീസൺ ത്രിയുടെ സെറ്റിൽ റിഷി എത്തിയപ്പോഴും
ജൂ​ഹി അവിടെയുണ്ടായിരുന്നില്ല. റിഷി വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കിട്ടപ്പോഴും
ലെച്ചുവിനെ വിവാഹം ക്ഷണിച്ചില്ലേയെന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. ജൂഹിയുടെ 
സോഷ്യൽമീഡിയ പേജിലും റിഷിയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ആരാധകർ കമന്റിലൂടെ
ചോദിച്ചിരുന്നു.

എന്നാൽ ജൂഹി ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ജൂഹി വിവാഹത്തിൽ പങ്കെടുക്കാൻ
എത്താതിരുന്നതിന് പിന്നിലെ കാരണം റിഷിയുടെ അനിയത്തിയായി ഉപ്പും മുളകിൽ അഭിനയിക്കുന്ന
ശിവാനി വെളിപ്പെടുത്തിയിരിക്കുകയാണ്.

‘റിഷിയുടെ ഹൽദി മുതൽ റിസപ്ഷൻ വരെ എല്ലാ ചടങ്ങിലും ശിവാനി സജീവമായി പങ്കെടുത്തിരുന്നു.
കല്യാണം അടിപൊളിയായിരുന്നു. പിന്നെ കല്യാണം ഞാൻ‌ അല്ലല്ലോ കഴിച്ചേ അവരല്ലേ കഴിച്ചേ…
അതുകൊണ്ട് എക്സ്പീരിയൻസ് അവർക്കല്ലേ ഉണ്ടാവുക. കല്യാണം കണ്ടതിൽ അടിപൊളിയായിരുന്നു.
നല്ല രസമുണ്ട്. പിന്നെ ഏട്ടന്റെ കല്യാണം എല്ലാ പെങ്ങമ്മാരുടെയും സ്വപ്നമാണല്ലോ. അടിച്ച്
പൊളിച്ച് തകർത്തു. ലെച്ചുവിന് ഒരു പ്രോ​ഗ്രാമുണ്ടായിരുന്നത് കൊണ്ടാണ് വിവാഹത്തിന്
വരാതിരുന്നത്. കൂടുതലായി തനിക്കൊന്നും അറിയില്ല. കാരണം ഞാനും കുറച്ച് ദിവസമായി ഈ വിവാ​
ഹവുമായി ബന്ധപ്പെട്ട ഓട്ടത്തിലായിരുന്നു. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നാണ് ശിവാനി
മുടിയന്റെ വിവാഹത്തെ കുറിച്ചും ജൂഹിയുടെ അസാന്നിധ്യത്തെ കുറിച്ചും ചോദിച്ചപ്പോൾ പറഞ്ഞത്.

ശിവാനിയുടെ പ്രതികരണം വൈറലായതോടെ മുടിയനും ലെച്ചുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് 
സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം. കാരണം ഇ​രുവരും ഇൻസ്റ്റയിൽ‌ പരസ്പരം അൺഫോളോ ചെയ്തുവത്രെ.
പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയതാകുമെന്നും കമന്റുകളുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/09/mudiyan-wedding-
a.webp?resize=1200%2C628&ssl=1)

അതേസമയം ശിവാനിയുടെ പക്വത നിറഞ്ഞ സംസാരത്തെ പുകഴ്ത്തിയും ആളുകൾ കമെന്റുകൾ കുറിച്ചിട്ടുണ്ട്.
വളരെ ബോൾഡായി ശിവാനി സംസാരിച്ചു. കുട്ടികളായാൽ ഇങ്ങനെ വേണം, എന്നാൽ ശിവാനി പ്രായത്തിൽ
കവിഞ്ഞുള്ള സംസാരമാണെന്നു കുറ്റപ്പെടുത്തുന്നവരുമുണ്ട് …  എല്ലാത്തിനോടും പോസിറ്റീവായി
പ്രതികരിക്കുന്ന കൂട്ടത്തിലാണ് ശിവാനി.

ആറ് വർഷത്തോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് റിഷിയും ഐശ്വര്യ ഉണ്ണിയും വിവാഹിതരായത്.
നേരത്തെ സിനിമ സ്റ്റെലില്‍ നടത്തിയ ഇവരുടെ പ്രപ്പോസല്‍ വീഡിയോ വൈറലായിരുന്നു. സീരിയൽ
താരം, ഡാൻസർ, മോഡൽ, ഡോക്ടർ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ. ഉപ്പും മുളകും ഷോയ്ക്കുശേഷം
മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസണ്‍
6 ല്‍ ഫോര്‍ത്ത് റണ്ണറപ്പായിരുന്നു റിഷി.
