വൃക്ക മാറ്റിവെക്കുന്ന ഓപ്പറേഷൻ കഴിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞു, പത്തുവര്ഷത്തേക്ക് പേടിക്കണ്ട എന്നാണ് ഡോക്ടർ പറഞ്ഞത്

ആഢ്യത്വം നിറഞ്ഞ അമ്മ വേഷങ്ങളിലൂടെ നമ്മൾ സേതുലക്ഷ്മി അമ്മയെ കണ്ടിട്ടില്ലെങ്കിലും അമ്മ കഥാപാത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് സേതുലക്ഷ്മി . മലയാള സിനിമ- സീരിയൽ- നാടക മേഖലകളിൽ തിളങ്ങിയ സേതുലക്ഷ്മി, ഇപ്പോൾ തന്റെ…

ആഢ്യത്വം നിറഞ്ഞ അമ്മ വേഷങ്ങളിലൂടെ നമ്മൾ സേതുലക്ഷ്മി അമ്മയെ കണ്ടിട്ടില്ലെങ്കിലും അമ്മ കഥാപാത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് സേതുലക്ഷ്മി . മലയാള സിനിമ- സീരിയൽ- നാടക മേഖലകളിൽ തിളങ്ങിയ സേതുലക്ഷ്മി, ഇപ്പോൾ തന്റെ മകനെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ചും സേതു പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, മകന്റെ അസുഖമാണ് സേതുലക്ഷ്മിയെ സിനിമാ രംഗത്തേക്ക് എത്തിച്ചത്. മിമിക്രി കലാകാരനായ കിഷോർ, ഒരു അപകടത്തിന് ശേഷം വൃക്കരോഗ ബാധിതനായിരുന്നു. മകൻ്റെ രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതിനെച്ചുടർന്നാണ് സേതുലക്ഷ്മി കുടുംബം പോറ്റാനായി പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ടെലിവിഷൻ പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യൻ അന്തിക്കാട് സേതുലക്ഷ്മിയിലെ പ്രതിഭ തിരിച്ചറിയുന്നതും ഒരുപിടി നല്ല ചിത്രങ്ങൾ ലഭിക്കുന്നതും.

തന്റെ മകന്റെ വൃക്ക മാറ്റിവെക്കുന്ന ഓപ്പറേഷൻ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു, മകനിപ്പോൾ രോഗപ്രതിറോധ ശേഷി കുറച്ച് കുറവാണ്, മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെയില്ല, 0 വര്‍ഷം ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 5 വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല.  മകന്റെ ഓപ്പറേഷന്റെ സമയത്ത് പണത്തിനു കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, അന്ന് സിനിമയിലും സീരിയലിലും ഏറെ സജീവമായി നിന്നത് കൊണ്ടാണ് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ കടന്നു പോയത്.

കരൾ മാറ്റിവെക്കുന്ന സമയത്ത് കുറച്ച് പണത്തിന്റെ ആവിശ്യം വന്നു, തസ്‌നിഖാൻ വഴിയാണ് അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്‍ മിത്ര എന്നയാളുമായി ബന്ധപ്പെടുന്നത്. അങ്ങനെ ലൈവിൽ വന്നു പറഞ്ഞ ശേഷം ഒരുപാട് ആളുകൾ സഹായിക്കാൻ എത്തി.അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിക്കുകയാണ്. മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു. മക്കൾക്ക് എന്ത് വേണമെങ്കിലും പഠിക്കാം എന്നവർ പറഞ്ഞു, അതിന്റെ എല്ലാ ചിലവും അവർ തന്നെയാണ് നോക്കുന്നത്. ഈ കുട്ടികൾ പഠിച്ച് നല്ലൊരു ജോലിയൊക്കെ വാങ്ങി കഴിയുമ്പോൾ ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരെയെങ്കിലും നോക്കണം എന്നാണ് അവരുടെ ആഗ്രഹം. എന്നാണ് താരം പറയുന്നത്