രതിനിര്‍വേദത്തിന് ഇനി ഒരു ഭാഗം കൂടി വന്നാലും അഭിനയിക്കാന്‍ ഞാന്‍ തയ്യാര്‍ : ശ്വേത മേനോന്‍

ശ്വേത മേനോന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മുന്നില്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളില്‍ ഒന്നാണ് രതി നിര്‍വേദത്തിലെ രതിചേച്ചിയുടേത്. താരം ആ ചിത്രത്തില്‍ അഭിനയിക്കുക ആയിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നു വേണം പറയാന്‍. തനിക്ക് വികാരം…

ശ്വേത മേനോന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മുന്നില്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളില്‍ ഒന്നാണ് രതി നിര്‍വേദത്തിലെ രതിചേച്ചിയുടേത്. താരം ആ ചിത്രത്തില്‍ അഭിനയിക്കുക ആയിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നു വേണം പറയാന്‍. തനിക്ക് വികാരം അല്‍പ്പം കൂടുതലാണെന്ന് ശ്വേത തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ പിന്നെ പറയാനുണ്ടോ. ആദ്യ രതിനിര്‍വേദത്തില്‍ നിന്നും ഒട്ടും മോശം വരാതെയുള്ള അഭിനയം കാഴ്ചവയ്ക്കാന്‍ താരത്തിനായി.

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സാള്‍ട്ട് ആന്റ് പെപ്പര്‍, രതി നിര്‍വേദം, കളിമണ്ണ്, ലാപ്‌ടോപ്, മധ്യവേനല്‍, ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേഡ് 4 ബി, ഒഴിമുറി തുടങ്ങിയവയാണ് ശ്വേതാ മേനോന്റെ ശ്രദ്ധേയമായ സിനിമകള്‍.

വളരെ ബോള്‍ഡായ താരമാണ് ശ്വേത. എന്ത് വിഷയത്തിലും വളരെ വ്യക്തമായ പ്രതികരണമാണ് താരം നടത്തുന്നത്. ഇപ്പോഴിതാ ഒരു ചോദ്യം ശ്വേതയ്ക്ക് മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്. രതിനിര്‍വേദം പോലുള്ള സിനിമകളിലേയ്ക്ക് ഇനി സമീപിച്ചാല്‍ എന്തായിരിക്കും നിലപാട് എന്നതായിരുന്നു ചോദ്യം. മറുപടി ഉടന്‍ എത്തി. എന്താ സംശയം, ഇനിയും ഏറ്റെടുക്കുക തന്നെ ചെയ്യും. എന്നിട്ട് ലയിച്ചങ്ങ് അഭിനയിക്കും. താരത്തിന്റെ വെളിപ്പെടുത്തലില്‍ ആവേശം കൊണ്ടിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.തീര്‍ന്നില്ല, അഭിനയവും മോഡലിങ്ങും കൂടാതെ മികച്ച ഒരു ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. ഇതിനോകം നിരവധി ചിത്രങ്ങള്‍ക്കാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സംവിധാന രംഗത്തേക്കും കടക്കാന്‍ ഒരുങ്ങുകയാണ് ശ്വേതാമേനോന്‍. ഉടനെ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

അതേ സമയം വീണ്ടും രതി ചേച്ചിയെ പോലെ ഒരു കഥാപാത്രമായമ ശ്വേത മേനോനെ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.