ധൈര്യമുണ്ടെങ്കില്‍ ബുര്‍ഖ ധരിക്കാതെ അഫ്ഗാനിസ്ഥാനിലൂടെ നടന്ന് കാണിക്ക്..!! വെല്ലുവിളിച്ച് കങ്കണ റണൗത്ത്

വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ എപ്പോഴും ഇടംപിടിക്കാറുള്ള താരമാണ് കങ്കണ റണൗത്ത്. ഇതിനാല്‍ തന്നെ താരത്തിന് വിമര്‍ശകരും ഏറെയാണ്. ഇപ്പോഴിതാ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹിജാബ് പ്രശ്‌നത്തില്‍ കങ്കണ തന്റെ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രസ്താവനയും അതേ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്. കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത ഹിജാബ് പ്രശ്‌നം സിനിമാ മേഖലയിലേക്കും ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയാണ് കങ്കണയുടെ പ്രസ്താവനയിലൂടെ.

മതം അനുശാസിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും, അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം പ്രകടിപ്പിക്കൂ എന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. മതമെന്ന കൂട്ടിനുള്ളില്‍ ഒതുങ്ങാതെ പുറത്തു വരാനും കങ്കണ ആവശ്യപ്പെടുന്നുണ്ട്. നടിയുടെ ഈ പ്രസ്താവനയ്ക്ക് ഷബാന ആസ്മി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ദയവായി എന്നെ തിരുത്തൂ. അഫ്ഗാനിസ്ഥാന്‍ ഒരു മതരാജ്യമാണ്. എന്നാല്‍ ഇന്ത്യ ഒരു മതേതര-ജനാധിപത്യ രാജ്യമാണെന്നാണ് ഞാന്‍ അവസാനം പരിശോധിച്ചപ്പോള്‍ കണ്ടത്,’ എന്നായിരുന്നു കങ്കണയുടെ സ്റ്റോറി പങ്കുവെച്ചുകൊണ്ട് ഷബാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇസ്ലാമിക വിപ്ലവം വരുന്നതിന് മുന്‍പ് മുസ്ലിം സ്ത്രീകള്‍ ബിക്കിന് ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി നടി ഷബാന ആസ്മിയും രംഗത്തെത്തുകയായിരുന്നു.

 

 

Previous articleവൈറലായ കുടുംബ ഫോട്ടോയുടെ സത്യാവസ്ഥ പങ്കുവെച്ചു ആനിയും ഷാജി കൈലാസും !!
Next articleമലയാളികളുടെ അനുഗ്രഹമില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടുകയില്ല ധനുഷിനൊപ്പമുള്ള ചിത്രവുമായി ഹരീഷ് പേരടി !!