ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത വാർത്തയിൽ നിറഞ്ഞ ഇവര്‍ക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക് നടത്തിയ…

shabanma-sadiq

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത വാർത്തയിൽ നിറഞ്ഞ ഇവര്‍ക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക് നടത്തിയ ഒരു യാത്രയെ തുടര്‍ന്നായിരുന്നു. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മാര്‍ച്ച്‌ ആദ്യം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നത്.പാക്കിസ്ഥാനില്‍ അഞ്ച് ദിവസം പര്യടനം നടത്തിയതിനിടെയായിരുന്നു ഇവര്‍ക്ക് കൊറോണ പിടിപെട്ടത്.

Shabnum-Sadiq1

അവസാനം രോഗത്തോട് പൊരുതിത്തോറ്റ് 13 വയസുള്ള കുട്ടികളെ ഒറ്റക്കാക്കിയാണ് ഷബ്നം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കൊറോണ ബാധിച്ച്‌ അത്യാസന്ന നിലയില്‍ 24 ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ടാണ് ഷബ്നം യാത്രയായത്.

Shabnum-Sadiq

2006 ജൂണ്‍ 26നായിരുന്നു ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മമേകി ഷബ്നം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.പോളികൈസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിച്ച ഷബ്നത്തിന് അമ്മയാകാന്‍ സാധിക്കില്ലെന്ന ആശങ്ക നിലനില്‍ക്കെയായിരുന്നു അതിനെ അതിജീവിച്ച്‌ ഈ യുവതി അഞ്ച് കുട്ടികള്‍ക്ക് ഒരുമിച്ച്‌ ജന്മമേകി ഏവരെയും അതിശയിപ്പിച്ചത്.