സജിനെ ചേർത്ത് നിർത്തി ഷഫ്‌ന, സന്തോഷം പങ്കുവെച്ച് താരങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

സജിനെ ചേർത്ത് നിർത്തി ഷഫ്‌ന, സന്തോഷം പങ്കുവെച്ച് താരങ്ങൾ

വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ താരമാണ് ഷഫ്‌ന നനസിം. ഷഫ്‌നയെകുറിച്ചോ ഭർത്താവ് സജിനെക്കുറിച്ചോ ഒരു പ്രത്യേകം പരിചയപെടുത്തലിന്റെ ആവശ്യം ഇല്ല. കാരണം, കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഷഫ്ന. താരത്തിന്റെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ ഇപ്പോൾ മിനിസ്‌ക്രീനിലും മിന്നും താരമാണ്.

ഇൻസ്റ്റയിലും ഫേസ് ബുക്കിലും സജീവമായ ഷഫ്‌ന സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും പങ്ക് വയ്ക്കുക പതിവാണ്. ഒപ്പം സുഹൃത്തുകൾക്ക് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഷഫ്‌നയുടെ ഏതൊരു പോസ്റ്റും വൈറൽ ആകാറും ഉണ്ട്.സജിൻ, ശിവയായി മിനി സ്ക്രീനിലേക്ക് ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു, സജിൻ ഷഫ്‌നയുടെ ഭർത്താവ് ആണെന്നുള്ളത്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം മിക്ക പ്രേക്ഷകരും അറിയുന്നത്.ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. രണ്ടു പേരും രണ്ടു മതം, വീട്ടുകാർ സമ്മതിക്കില്ലെന്നുറപ്പ്.

ഈ ഇഷ്ടം അധികകാലം നീളില്ല. കല്യാണം നടക്കില്ല എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടും ഇരുവരും ഒന്നായി.”പിരിയാൻ വയ്യ എന്നു തോന്നിയപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നതായി ഷഫ്‌ന മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഭർത്താവായ സജിനെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ഷഫ്ന പങ്കുവച്ചിരിക്കുന്നത്.

‘നിന്റെ നക്ഷത്രങ്ങളേക്കാൾ മനോഹരമായ ഒന്ന് ഞാൻ കാണുന്നു’ എന്ന ചെറു കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴേ താരങ്ങളോടുള്ള സ്നേഹം പങ്കുവച്ചിരിക്കുന്നത്. പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

സാന്ത്വനം എന്ന പരമ്പര ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമാണ് ആയതെങ്കിലും അതിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ആരാധനയാണ്. പ്രത്യേകിച്ചും, അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. ചേട്ടന് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് ഏറെ ആരാധനയാണ് പ്രേക്ഷകർക്കുള്ളത്.സീരിയല്‍ ഹിറ്റായതോടെയാണ് സജിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കപ്പെട്ടത്.

Trending

To Top
Don`t copy text!