Wednesday, December 7, 2022
HomeFilm Newsജയിൽ മോചിതനായിയെത്തുന്ന ആര്യന് വേറിട്ട സ്വീകരണം നൽകാനൊരുങ്ങി ഷാരൂഖും കുടുംബവും!

ജയിൽ മോചിതനായിയെത്തുന്ന ആര്യന് വേറിട്ട സ്വീകരണം നൽകാനൊരുങ്ങി ഷാരൂഖും കുടുംബവും!

പ്രമുഖ ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടയിൽ പോലീസ് അറസ്റ്റ് ചെയ്ത ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ  ഈ അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ജയിൽ നിന്നും മോചിതനാകുവാൻ സാധ്യത. ബോംബെ ഹൈക്കോടതി ഈ കഴിഞ്ഞ ജാമ്യം നൽകിയിരുന്നു.അത് കൊണ്ട് തന്നെ ഇതിന് ശേഷം ഇന്ന് വൈകിട്ടോ അല്ലെങ്കിൽ നാളെയോ ആര്യൻ ഖാൻ ജയിലിൽ നിന്നും പുറത്തിറങ്ങുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

Aryan Khan2
Aryan Khan2

ബോംബെ ഹൈക്കോടതി അനുവദിച്ചിരിക്കുന്ന ജാമ്യത്തിന്റെ ഔദ്യോഗികമായ ഉത്തരവ് ജയിൽ ഹാജർ ആക്കേണ്ടതായിയുണ്ട്.അതെ പോലെ ജയിൽ നിന്നും  പുറത്തിറങ്ങുന്ന മകന് വമ്പൻ സ്വീകരണം നൽകുവാൻ ഒരുങ്ങിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ഇതിലെ മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടയിടെയിൽ ആര്യന്റെ കൂടെ  എന്‍സിബി അറസ്റ്റ് ചെയ്ത സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്,മോഡല്‍ മുന്‍മുന്‍ ധമേച്ച എന്നിവർക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

Aryan Khan1
Aryan Khan1

ആര്യന്‍ ഖാന്‍ ഈ ഒക്ടോബര്‍ എട്ടാം തീയതി മുതൽ ആര്‍തര്‍ റോഡ് ജയിലില്‍ റിമാൻഡിൽ കഴിയുകയായിരുന്നു.പല പ്രാവശ്യം ജാമ്യത്തിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും അതെല്ലാം തന്നെ കീഴ് കോടതി നിരസിച്ചിരുന്നു.അതിന് ശേഷമാണ് ജാമ്യത്തിന് വേണ്ടി ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്.ഈ അപേക്ഷ നൽകിയതിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.ഈ മാസം രണ്ടിനാണ് മുംബൈ തീരത്ത് വെച്ച് പ്രമുഖ ആഢംബര കപ്പലായ കോര്‍ഡേലിയയില്‍ നടന്ന റെയ്ഡിൽ ആര്യൻ ഖാനെ കൂട്ടാളികളെയും അറസ്റ്റ് ചെയ്യുന്നത്. പക്ഷെ എന്നാൽ ആര്യന്‍ ഖാന്റെ കയ്യില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിരുന്നില്ല.

 

Related News