കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ കിടിലന്‍ ചുവടുകളുമായി ഷാരൂഖ് ഖാന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഉറ്റ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ 50-ാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്. Shah Rukh dancing to koi milgaya…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഉറ്റ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ 50-ാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്.

പാര്‍ട്ടിയില്‍ ‘കുച്ച് കുച്ച് ഹോതാ ഹേ’യിലെ ‘കോയി മില്‍ ഗയാ’ എന്ന ഗാനത്തിനാണ് അദ്ദേഹം ചുവടുവെച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദ, അഭിനേതാക്കളായ സിദ്ധാന്ത് ചതുര്‍വേദി, മനീഷ് പോള്‍ എന്നിവരോടൊപ്പം ഡാന്‍സ് ഫ്‌ലോറിലായിരുന്നു അദ്ദേഹം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം സഹതാരങ്ങള്‍ക്കായി വമ്പന്‍ പാര്‍ട്ടിയാണ് കരണ്‍ ഒരുക്കിയത്. ബോളിവുഡ് താരങ്ങളുള്‍പ്പടെ ഗ്ലാമറസ് ലുക്കിലെത്തിയ പാര്‍ട്ടിയില്‍ കരണും സ്വതസിദ്ധമായ ശൈലിയില്‍ തിളങ്ങി. വെള്ള ഷര്‍ട്ടിനും കറുപ്പ് പാന്റ്‌സിനുമൊപ്പം തിളങ്ങുന്ന ഗ്രീന്‍ ജാക്കറ്റ് ധരിച്ചാണ് കരണ്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തത്. ബോ ടൈ പെയര്‍ ചെയ്തിരുന്നു. ക്ലാസിക് പോസുകളിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

ഐശ്വര്യറായ്- അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍- കരീന കപൂര്‍, വിക്കി കൗശല്‍- കത്രീന കെയ്ഫ്, ഹൃത്വിക് റോഷന്‍- ഗേള്‍ഫ്രണ്ട് സബ ആസാദ്, ഹൃത്വികിന്റെ മുന്‍ഭാര്യ സൂസെയ്ന്‍- ബോയ്ഫ്രണ്ട് അര്‍സ്ലന്‍ തുടങ്ങിയ ജോഡികള്‍ പിറന്നാള്‍ പാര്‍ട്ടിയിലെ ശ്രദ്ധേയ സാന്നിധ്യമായി. മുന്‍ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിനൊപ്പമാണ് ആമിര്‍ ഖാന്‍ എത്തിയത്.