ബോളിവുഡ് നടന് ഷാരൂഖ് ഖാനെ ആദരിച്ച് സൗദി അറേബ്യ. ചലച്ചിത്ര മേഖലക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് കിങ് ഖാന് ആദരം. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖിനെ ആദരിക്കും.
അസാധാരണ പ്രതിഭയും അന്താരാഷ്ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തോഷമെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന് സിഇഒ മുഹമ്മദ് അല്‍ തുര്‍ക്കി അറിയിച്ചു.
മൂന്ന് പതിറ്റാണ്ടായി ബോളിവുഡിലെ സൂപ്പര്‍താരമായി ഷാറൂഖ് സജീവമാണ്.
ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കിങ് ഖാന്. ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മുഹമ്മദ് അറിയിച്ചു.
‘റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്റെ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്. സൗദിയുടെ പ്രാഗത്ഭ്യത്തെ ആഘോഷമാക്കാനും അമ്പരപ്പിക്കുന്ന ഈ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനും ഏറെ താല്പര്യമുണ്ടെന്നും സന്തോഷം പങ്കുവച്ച് താരം വ്യക്തമാക്കി.
ഷാരൂഖ് നിലവില്‍ സൗദി അറേബ്യയില്‍ തന്നെയാണ്. രാജ്കുമാര് ഹിറാനി സംവിധാനം ചെയ്യുന്ന ദുംകിയുടെ ചിത്രീകരണം ജിദ്ദയില്‍ പുരോഗമിക്കുകയാണ്. മെഗാ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാര് ഹിറാനിയുമായി ഷാരൂഖിന്റെ ആദ്യ ചിത്രമാണ് ദുംകി. തപ്സീ പന്നുവാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുവാനാണ് പദ്ധതി.