തിരിച്ചുവരവ് ഗംഭീരമാക്കാൻ കിംഗ് ഖാൻ; ഷാരൂഖിന്റെ ജന്മദിനത്തിൽ ‘പഠാൻ’ ടീസർ പുറത്ത്

കിംഗ് ഖാൻ എന്ന ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തന്റെ പുതിയ ചിത്രമായ പഠാനിലൂടെ മടങ്ങിയെത്താൻ ഒരുങ്ങുകയാണ്.സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആര്ധകർ. 2018 ൽ പുറത്തെത്തിയ സീറോ ആയിരുന്നു ഷാരൂഖ് ഖാൻ…

കിംഗ് ഖാൻ എന്ന ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തന്റെ പുതിയ ചിത്രമായ പഠാനിലൂടെ മടങ്ങിയെത്താൻ ഒരുങ്ങുകയാണ്.സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആര്ധകർ. 2018 ൽ പുറത്തെത്തിയ സീറോ ആയിരുന്നു ഷാരൂഖ് ഖാൻ അവസാനം അഭിനയിച്ച സിനിമ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കിംഗ് ഖാൻ.

2020 നവംബർ 18-നാണ് പഠാന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയിൽ നായികയായി എത്തുന്നത് ദീപിക പദുക്കോൺ ആണ്. കൂടാതെ ജോൺ എബ്രഹാമും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഇന്നിതാ ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 1.24 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ വിസ്മയങ്ങളുമായാണ് ഷാരൂഖ് ഖാൻ എത്തുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയ്ക്കായി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.ചിത്രത്തിൽ ഡിംപിൾ കപാഡിയ,ഗൗതം,ഷാജി ചൗധരി, അഷുതോഷ് റാണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമ അടുത്ത വർഷം ജനുവരി 25-ന് പ്രദർശനത്തിനെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാൻ റിലീസ് ചെയ്യും.