ഷാരുഖ് ഖാന്റെ മകൾ സുഹാന അഭിനയ രംഗത്തേക്ക് ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഷാരുഖ് ഖാന്റെ മകൾ സുഹാന അഭിനയ രംഗത്തേക്ക് !

സോഷ്യൽ മീഡിയകളിൽ നിറസാനിധ്യവും ഏറെ ആരാധകരുമുള്ള താര പുത്രിയാണ് സുഹാന. സുഹാനയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മറ്റും വളരെയേറെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോളിതാ സുഹാന ഒരു നാടകത്തിൽ അഭിനയിക്കുന്നതായുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച കറുപ്പും വെളുപ്പുമായ വേഷത്തിൽ തൊപ്പിയും വെച്ച് നിൽക്കുന്ന സുഹാനയുടെ ചിത്രങ്ങൾ ഫാൻപേജ് വഴിയാണ് പുറത്തു വന്നിരിക്കുന്നത്.

ലണ്ടനിലെ അര്‍ഡിങ്ലി കോളജിലെ വിദ്യാര്‍ഥിനിയായ സുഹാന ഉടന്‍ തന്നെ സിനിമയിലേയ്ക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ സിനിമയില്‍ എത്തും മുന്‍പ് അഭിനയം മെച്ചപ്പെടുത്താന്‍ ഷാരുഖ് ആവശ്യപ്പെട്ടതായി സുഹാന ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോൾ താരപുത്രിയുടെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ !

Join Our WhatsApp Group

Trending

To Top
Don`t copy text!