ഡബിള്‍ റോളില്‍ കിങ് ഖാന്‍! നായികയായി നയന്‍താരയും!!! ‘ജവാനെ’ വന്‍ തുകയ്ക്ക് അടിച്ചുമാറ്റി നെറ്റ്ഫ്‌ളിക്‌സ്

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് ‘ജവാന്‍’. പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ജവാന്‍’. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍…

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് ‘ജവാന്‍’. പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ജവാന്‍’. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 120 കോടിയ്ക്ക് നെറ്റ്ഫ്‌ളിക്‌സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, നേരിട്ട് ഒടിടിയിലേക്കല്ല, മറിച്ച് തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയില്‍ ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

കിംഗ് ഖാന്‍ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുകയെന്നാണ് പുതിയ വിവരം.
നേരത്തെ ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുവന്ന റിപ്പോര്‍ട്ടുകള്‍.

തമിഴ് താരം വിജയ് ജവാനില്‍ ഒരു നിര്‍ണായക കഥാപാത്രമായി എത്തുമെന്ന്
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ്‌യുടെ സൂപ്പര്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്‌ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡില്‍ എത്താനും സാധ്യത തള്ളിക്കളയാനാവില്ല.