ആദ്യ ദിനം 100 കോടി ക്ലബ്ബിലെത്തി ഷാരൂഖ് ഖാന്റെ പത്താൻ

ബോക്സ് ഓഫീസിൽ ബമ്പർ ഓപ്പണിംഗ് നേടി ഷാരൂഖ് ഖാന്റെ പത്താൻ. 4വർഷത്തിന് ശേഷം, ഷാരൂഖ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് അതിഗംഭീരമായി തന്നെയാണ്. ആഭ്യന്തര ബോക്സ് ഓഫീസിൽ ഏകദേശം 67 കോടി രൂപ നേടി എന്നാണ് അറിയാൻ കഴിയുന്നത്.അതേ സമയം ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി കവിഞ്ഞു.

ദീപിക പദുക്കോൺ നായികയായി എത്തിയ സിനിമ ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് .അതേ സമയം 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‌സായ ഫോറം കേരളം ട്വീറ്റ് ചെയ്തത് ഷാരൂഖ് ഖാന്റെ പത്താനിൽ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിന്നുണ്ട്. സിദ്ധാർഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തത്


യാഷ് രാജ് ഫിലിംസിൻറെ ആശയമായ സ്‌പൈ യൂണിവേഴ്‌സിൽ വരുന്ന ചിത്രമാണ് പത്താനിൽ ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് .

 

 

Aiswarya Aishu