‘ഒരു കിളി പറക്കുന്നത് അടുത്ത ഷോട്ടില്‍ തന്നെ പ്ലെയ്‌സ് ചെയ്ത് ലിജോ മാതൃക ആയി’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു കിളി പറക്കുന്നത്…

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു കിളി പറക്കുന്നത് അടുത്ത ഷോട്ടില്‍ തന്നെ പ്ലെയ്‌സ് ചെയ്ത് ലിജോ മാതൃക ആയെന്നാണ് ഷഹീന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം, ഒരു നറേറ്റീവ്
ഈ സിനിമ സിനിമയ്ക്കകത്തെ നാടകമാണെന്നൊരു നിരീക്ഷണം ഉണ്ട്. അതിനെ ബലപ്പെടുത്തുന്ന രംഗമാണ് സുന്ദരം തൂണിന് അപ്പുറത്തേക്ക് മറഞ്ഞു പോകുന്ന രംഗം. നടന്നു പോകുന്ന കഥാപാത്രത്തെ തൂണ് കഴിയുന്നതോടെ കാണുന്നില്ല. നാടകങ്ങളില്‍ സൈഡുകളിലെ സ്‌ക്രീനിന് പിന്നിലേക്ക് കഥാപാത്രം മറഞ്ഞു പോകുന്നത് പോലെ ഒരു ചിത്രീകരണം. പോരാതെ സിനിമ അവസാനിക്കുമ്പോള്‍ സാരഥി തിയേറ്റേഴ്‌സ് ബോര്‍ഡും ഒരിടത്ത് സംവിധാനം തിലകന്‍ എന്ന ബോര്‍ഡും ബസിന് മുകളില്‍ കാണിക്കുന്നുണ്ട്. സിനിമയിലുടനീളം നിശ്ചലമായ ക്യാമറയും ആണല്ലോ. ഇതൊക്കെ വച്ച് നോക്കുമ്പോള്‍ നമ്മള്‍ കണ്ടത് സാരഥി തിയേറ്റേഴ്‌സിന്റെ ഒരിടത്ത് എന്ന നാടകം തന്നെ ആയിരിക്കില്ലേ??
വാല്‍ക്കഷണം : സുന്ദരം മായുന്ന രംഗം തിയേറ്ററില്‍ വച്ച് കണ്ടപ്പോള്‍ എന്റെ കിളി പറന്നിരുന്നു. ഒരു കിളി പറക്കുന്നത് അടുത്ത ഷോട്ടില്‍ തന്നെ പ്ലെയ്‌സ് ചെയ്ത് ലിജോ മാതൃക ആയി.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ – പ്രതീഷ് ശേഖര്‍.