മകന് മാനസികപിരിമുറുക്കങ്ങള്‍!! ലൈഫ് കോച്ചിനെ ഏര്‍പ്പെടുത്തി അച്ഛന്‍ ഷാരൂഖ്

ബോളിവുഡിനെ പിടിച്ചു കുലുക്കിയ വിഷയങ്ങളിലൊന്നായിരുന്നു ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്ക്മരുന്ന് കേസില്‍ ജയിലിലായ വാര്‍ത്തകള്‍. മയക്ക് മരുന്ന് കേസില്‍ മുംബയിലെ ആഡംബരക്കപ്പലില്‍ വെച്ച് പിടിയിലായ ആര്യന്‍ഖാന്‍ ഒരുമാസക്കാലത്തോളമാണ് ആര്‍തര്‍ ജയിലില്‍ കഴിഞ്ഞത്. ജയില്‍ ജീവിതം ആര്യന്റെ ജീവിത ശൈലിയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍.

മക്കളുടെ മേല്‍ കുറച്ച് കൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കിംഗ് ഖാന്‍ ആരംഭിച്ചു എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളെല്ലാം മുംബയിലേക്ക് മാത്രമായി ഷാരൂഖ് ചുരുക്കി. മാത്രമല്ല ഷൂട്ടിംഗിനിടയില്‍ ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടില്‍ വന്ന് നില്‍ക്കുന്നതും പതിവാക്കി എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ മകന് പുതിയ ഒരു ലൈഫ് കോച്ചിനെ അച്ഛന്‍ ഷാരൂഖ് ഖാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഒടുവില്‍ പുറത്ത് വരുന്നത. ആര്യന്‍ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ഈ കോച്ച് സഹായിക്കും. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോഴുണ്ടായ മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നത്. ഹൃത്വിക് റോഷന്റെ മാര്‍ഗനിര്‍ദേശിയായിരുന്ന അര്‍ഫീന്‍ ഖാന്‍ ആണ് ആര്യന്റെ കോച്ച്. സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത് ആര്‍ഫീന്‍ ഖാന്‍ ആയിരുന്നു.

ആര്യന്‍ അറസ്റ്റിലായിരുന്നപ്പോള്‍ ഷാരൂഖിനെ ആശ്വസിപ്പിച്ച പ്രധാന വ്യക്തികളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഈ സുഹൃത്ത്ബന്ധം തന്നെയാണ് ആര്യന് ലൈഫ് കോച്ചായി അര്‍ഫീന്‍ ഖാനെ നിയമിക്കാന്‍ കാരണമെന്നാണ് വിവരം.

 

Aswathy