ഷാരൂഖിന്റെ ആരാധകരുടെ പ്രാര്‍ത്ഥന വെറുതെ ആയില്ല..!! ഇതാണ് കാത്തിരുന്ന നിമിഷം..!

അങ്ങനെ ബോളിവുഡിന്റെ കിംഗ്ഖാന്റെ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടിരിക്കുകയാണ്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാന്‍ വീണ്ടും പുതിയ സിനിമയുമായി എത്തുന്നു എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തന്നെയാണ് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ ആഘോഷത്തിലാണ്.

തങ്ങളുടെ പ്രിയപ്പെട്ടതാരം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നതിന്റെ വാര്‍ത്തപോലും അവര്‍ ആഘോഷമാക്കുകയാണ്. സീറോ എന്ന സിനിമയാണ് താരം ഏറ്റവുമൊടുവില്‍ നായകനായി പുറത്തിറങ്ങിയ ചിത്രം. 2018 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചപോലൊരു നേട്ടം ഈ സിനിമയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ താരം ഒരു ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അല്പം വൈകി എന്ന് അറിയാം.

എന്നാലും ഈ തീയതി ഓര്‍ത്തു വെച്ചോളൂ. 2023 ജനുവരി 25 തീയേറ്ററുകളില്‍ കാണാം. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെയാണ്. പത്താന്‍ എന്ന ചിത്രമാണ് ഇത്. ദീപിക പദുകോണ്‍ ജോണ്‍ എബ്രഹാം എന്നിവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍ ആവുന്നുണ്ട്. അതേസമയം, സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമാ മേഖലയില്‍ നിന്നുള്ള ഷാരൂഖിന്റെ ഇടവേള അദ്ദേഹത്തിന്റെ ആരാധകരെ വല്ലാതെ നിരാശയിലാക്കിയിരുന്നു. പ്രിയപ്പെട്ട ഷാരൂഖ് ജി തിരിച്ചുവരൂ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇപ്പോഴിതാ തിരിച്ച് വരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷാരൂഖാന്‍. ആരാധകരും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയാണ്.

 

Aswathy