Tuesday, January 31, 2023
HomeFilm Newsപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ ചെയ്യുക..! അതിന്റെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നതും അവരാണ്! - ഷാറൂഖ് ഖാന്‍

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ ചെയ്യുക..! അതിന്റെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നതും അവരാണ്! – ഷാറൂഖ് ഖാന്‍

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ ചെയ്യാന്‍ ഫിലീം മേക്കേഴ്‌സ് ശ്രമിക്കണമെന്ന് ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.. ഷാര്‍ജ ബുക്ക് ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഷാറൂഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ ചെയ്ത സിനിമ മികച്ചതാണെന്ന് ചിലപ്പോള്‍ സിനിമ ചെയ്തവര്‍ക്ക് തോന്നിയേക്കാം.. എന്നാല്‍ സിനിമയുടെ അവസാന വിധി പ്രേക്ഷകന്റേതാണ്..

സിനിമ വിജയിക്കുന്നത് പ്രേക്ഷകര്‍ അത് സ്വീകരിച്ചോ എന്ന് നോക്കിയാണ് കണക്കാക്കേണ്ടത്. ഒരു വെള്ളിയാഴ്ച എടുത്തുയര്‍ത്തപ്പെട്ടാല്‍ ചിലപ്പോള്‍ അടുത്ത വെള്ളിയാഴ്ച തന്നെ വലിച്ചെറിയപ്പെട്ടേക്കാം.. അതാണ് സിനിമാക്കാരുടെ ജീവിതം. സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തി രണ്ട് വര്‍ഷമായി ഞാന്‍ സിനിമാ രംഗത്തുണ്ട്.. പക്ഷേ ഇപ്പോഴും നിങ്ങള്‍ ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞ് തരുന്ന സ്റ്റേജില്‍ വീണ്ടും നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരിക്കലും എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ അല്ല ഞാന്‍ ചെയ്യേണ്ടത്.

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമയാണ് ഞാനും ഫിലീം മേക്കേഴ്‌സും ചെയ്യാന്‍ ശ്രമിക്കേണ്ടത്. അതേസമയം, കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം കിംഗ് ഖാന്‍ വീണ്ടും സിനിമാ രംഗത്ത് സജീവമായിരിക്കുകയാണ്.. ജവാന്‍, പത്താന്‍ തുടങ്ങിയ വമ്പന്‍ സിനിമകളാണ് അണിയറയില്‍ ഷാറൂഖ് ജിയുേടതായി ഒരുങ്ങുന്നത്., തന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചിരുന്നു.,, ഞാന്‍ ഒരിക്കലും ഭയപ്പെടുന്നില്ല..

വരാനിരിക്കുന്ന എന്റെ സിനിമകള്‍ നല്ല സിനിമകള്‍ തന്നെ ആയിരിക്കുമെന്ന് ഞാന്‍ പറയുന്നു.. ഇങ്ങനെ പറയുന്നത് പൊങ്ങച്ചമായി തോന്നിയേക്കാം.. എന്നാലും പറയുകയാണ്. കാരണം എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

Related News