ഷാരൂഖാന്റെ തിരിച്ചു വരവ്..!! സഹ സംവിധായകന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി താരം..!!

ആരാധകരുടെ സ്വപ്‌ന താരമാണ് ഷാരൂഖാന്‍. ബോളിവുഡ് സിനിമാ ലോകം കിംഗ്ഖാന്‍ എന്ന് അഭിമാനത്തോടെ വിളിക്കുന്ന താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ സിനിമകളുമായി എത്തുന്നുണ്ടായിരുന്നില്ല. മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസും.. ജയില്‍ വാസവും…

ആരാധകരുടെ സ്വപ്‌ന താരമാണ് ഷാരൂഖാന്‍. ബോളിവുഡ് സിനിമാ ലോകം കിംഗ്ഖാന്‍ എന്ന് അഭിമാനത്തോടെ വിളിക്കുന്ന താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ സിനിമകളുമായി എത്തുന്നുണ്ടായിരുന്നില്ല. മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസും.. ജയില്‍ വാസവും ഏതൊരു അച്ഛനെയും പോലെ ഷാരൂഖാനെയും വല്ലാതെ തളര്‍ത്തിയിരുന്നു. സിനിമ, അഭിനയം തുടങ്ങി എല്ലാ തിരക്കുകളില്‍ നിന്നും താരം പിന്‍വാങ്ങി നിന്ന ആ സമയങ്ങള്‍ ആരാധകരെ സംബന്ധിച്ചും വളരെ വിഷകരമായിരുന്നു. അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങളോ സിനിമകളോ പുറത്ത് വരാത്തത് അവരില്‍ വീര്‍പ്പമുട്ട് ഉണ്ടാക്കി..

സോഷ്യല്‍ മീഡിയയില്‍ കിംഗ് ഖാന്‍ തിരിച്ചു വരൂ എന്ന ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടു.. നാളുകള്‍ അവിടുന്ന് കഴിഞ്ഞുപോയി പെട്ടെന്ന് ഒരു ദിവസം ആയിരുന്നു പുതിയ അറിയിപ്പുമായി ഷാരൂഖാന്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായാണ് അദ്ദേഹം വന്നത്. ഇപ്പോള്‍ തന്റെ പുതിയ സിനിമ പത്താന്‍ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ സ്വന്തം

കൈപ്പടയില്‍ ഷാരൂഖാന്‍ സിനിമയുടെ സഹ സംവിധായകന് എഴുതി നല്‍കിയ കത്തും അതിലെ വാക്കുകളുമാണ് വൈറലായി മാറുന്നത്. പത്താന്‍ സിനിമ ഉണ്ടാക്കിയെടുത്തതിന് നന്ദി അറിയിച്ചുകൊണ്ടാണ് താരം സഹ സംവിധായകനായ അഭിഷേക് അനില്‍ തിവാരിയ്ക്ക് കത്തെഴുതിയത്. ഈ സിനിമ ഉണ്ടാക്കിയതിന് നന്ദി… നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് എനിക്ക് ഈ സിനിമ മികച്ച ഒരു അനുഭവമായിരുന്നു. നിങ്ങള്‍ ഒരു രത്നമാണ്. നിങ്ങള്‍ ഈ സിനിമയ്ക്കായി എടുത്ത

പ്രയത്നം അഭിനന്ദനാര്‍ഹമാണ്. സിനിമയില്‍ നിങ്ങള്‍ക്ക് ഒരു മികച്ച കരിയര്‍ ഉണ്ടാകട്ടെ. നിങ്ങളെ ശരിക്കും മിസ് ചെയ്യും’, എന്നാണ് ഷാരൂഖ് കുറിച്ചത്. ഈ കത്താണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അടുത്ത വര്‍ഷം ജനുവരി 25ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഷാരൂഖാന്‍ ചിത്രം പത്താനില്‍ അദ്ദേഹത്തിന് പുറമെ ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വലിയൊരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.