‘എന്റെ വൈഫ് ആണ് എന്റെ ലൈഫ്’, മനോഹരമായ കുറിപ്പുമായി ഷാജി കൈലാസ്!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ആനി. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരം അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിക്കാൻ അവസരം കിട്ടിയ ഒരു നായിക കൂടിയാണ് താരം. സ്വപ്നലോകത്തെ…

Shaji kailas about annie

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ആനി. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരം അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിക്കാൻ അവസരം കിട്ടിയ ഒരു നായിക കൂടിയാണ് താരം. സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ, മഴയെത്തും മുൻപേ, പാർവതി പരിണയം, രുദ്രാക്ഷം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സംവിധായകൻ ഷാജി കൈലാസുമായി പ്രണയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം ആനി സിനിമ ജീവിതം വിടുകയും പൂർണ്ണമായും ഭർത്താവിനും കുടുംബത്തിനും വേണ്ടി ഒരു നല്ല വീട്ടമ്മയായി ജീവിക്കുകയും ആയിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആനി വീണ്ടും പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മികച്ച സ്വീകാര്യതയാണ് ആനി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഷാജി കൈലാസ് വനിതാ ദിനത്തിൽ ഭാര്യ ആനിയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണു ആരാധക ശ്രദ്ധ നേടുന്നത്. എന്റെ ഭാര്യയാണ് എന്റെ ജീവിതം. ദൈവത്തിനോട് ഒരുപാട് നന്നിയുണ്ട് ഇത്രയും കരുത്തുള്ള ഒരു സ്ത്രീയെ എന്റെ ജീവിതത്തിലേക്ക് നൽകിയതിന്. അവൾ അന്തസുള്ളവളും കരുത്തുള്ള സ്ത്രീയുമാണ്. ഭാവിയെ ഭയക്കാതെ അവൾ ചിരിക്കുന്നു. എന്നും കരുത്തോടെ തന്നെ ഇരിക്കൂ. വനിതാ ദിനാശംസകൾ എന്നുമാണ് ഷാജികൈലാസ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടും ഒത്ത് സിനിമ ചെയ്ത ആനി മോഹൻലാലിനൊപ്പം മാത്രമാണ് സിനിമ ചെയ്യാതെ പോയത്. 1996 ജൂൺ ഒന്നിന് ആയിരുന്നു ഷാജി കൈലാസും ആനിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതം ആണ് ഇരുവരും നയിക്കുന്നത്. ഇവർക്ക് മൂന്ന് ആൺകുട്ടികളും ഉണ്ട്.