ഞാന്‍ ആഢംബര കാര്‍ വാങ്ങിയിട്ടില്ല! പ്രചാരണം തെറ്റാണെന്ന് ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ ഗംഭീര വിജയമാണ് തിയ്യറ്ററില്‍ നിന്നും നേടിയത്. അതേസമയം, കടുവയുടെ വിജയത്തിന് പിന്നാലെ ഷാജി കൈലാസ് ആഡംബരകാര്‍ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഷാജി കൈലാസ്. താന്‍ വോള്‍വോ കാര്‍ വാങ്ങിയിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു.

കടുവയുടെ വിജയത്തിന് പിന്നാലെ ഷാജി കൈലാസ് ആഡംബരകാര്‍ സ്വന്തമാക്കിയെന്ന് ചിത്രം സഹിതം സൈബര്‍ ഇടങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ സത്യം വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രംഗത്തുവന്നത്. താന്‍ വോള്‍വോ കാര്‍ വാങ്ങിയെന്ന പ്രചാരണം തെറ്റാണെന്ന് ഷാജി കൈലാസ് കുറിച്ചു.

ഞാന്‍ ‘കടുവ’ യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത ശരിയല്ല. ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് – ആസിഫ് അലി ചിത്രമായ ‘കാപ്പ’ യുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്.

ഞാനതിന്റെ താക്കോല്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോള്‍വിന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ താക്കോല്‍ ഡോള്‍വിന് കൈമാറിയത്. ഡോള്‍വിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ.’ ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കടുവയുടെ തിരക്കഥാകൃത്ത് ജിനുവും വോള്‍വോ കാര്‍ സ്വന്തമാക്കിയിരുന്നു.

Previous article‘എന്റെ മക്കളെപ്പോലും ഞാന്‍ മറന്നു, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’; സങ്കടം പറഞ്ഞ് ആമിര്‍ ഖാന്‍
Next articleപ്രായമായ സ്ത്രീ മഴ കൊള്ളാതിരിക്കാന്‍ ഷര്‍ട്ട് ഊരി പിടിച്ച് യുവാവ്- വീഡിയോ വൈറല്‍