അന്ന് രണ്ടു മിനിട്ടുകൂടി കഴിഞ്ഞായിരുന്നു ഐശ്വര്യ അവിടെനിന്ന് മാറിയിരുന്നെങ്കിൽ!

കലാഭവൻ ഷാജോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിൽ പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക…

കലാഭവൻ ഷാജോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിൽ പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രം ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ കലാഭവൻ ഷാജോൾ. ചിത്രത്തിൽ ഒരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു. ഐശ്വര്യ ലക്ഷ്മിയെ ഒരു മരത്തിൽ കെട്ടിയിട്ട് കൊണ്ടുള്ള രംഗമായിരുന്നു അത്. ഒരു കാട്ടിൽ സെറ്റ് ഇട്ട് കൊണ്ടാണ് ആ രംഗം ചിത്രീകരിച്ചത്. ഐശ്വര്യയുടെ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോൾ അവിടെ നിന്ന് മാറിക്കോളാൻ ഞാൻ ഐശ്വര്യയോട് പറഞ്ഞു. ഐശ്വര്യ അപ്പോൾ തന്നെ അവിടെ നിന്ന് മാറുകയും ചെയ്തു. ഐശ്വര്യ അവിടെ നിന്ന് മാറിയിട്ട് ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു നോക്കിയപ്പോൾ ഐശ്വര്യ നിന്നിടത്ത് നിന്നും ഒരു പാമ്പ് പുറത്തേക്ക് വരുന്നു.

അണലിയോ മറ്റോ ആയിരുന്നു അത്. സെറ്റ് ഇട്ടപ്പോൾ അതിനടിയിൽ കുടുങ്ങി പോയതാണ്. ഐശ്വര്യ അവിടെ നിന്ന് മാറാൻ ഒരു രണ്ടു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൂടി ഓർക്കാൻ വയ്യ. പാമ്പിനെ കണ്ടു കഴിഞ്ഞ ഐശ്വര്യയെ രക്ഷിക്കാൻ എന്ന് പറഞ്ഞ് ആരെങ്കിലും അതിന്റെ അടുത്തേക്ക് ചെല്ലുമോ? അത് മാത്രമല്ല പാമ്പിനെ കണ്ടപ്പോഴേക്കും ഫൈറ്റ് രംഗത്തിൽ അഭിനയിക്കാൻ വന്നവർ പോലും ചാടി കയറി മരത്തിൽ ഇരുന്നു. അപ്പോൾ പിന്നെ ഐശ്വര്യയുടെ കാര്യം പറയണ്ടല്ലോ.

അന്ന് ലൊക്കേഷനിൽ വെച്ച് ഐശ്വര്യ അവിടെ നിന്നപ്പോൾ ആണ് പാമ്പ് വരുന്നതെങ്കിൽ ആര് രക്ഷിക്കണേ എന്ന് അവൾ ചോദിച്ചു. അപ്പോൾ തീർച്ചയായും ഞാൻ രക്ഷിച്ചേനെ എന്ന് ഞാൻ അവളോട് മറുപടി പറഞ്ഞു. എന്നാൽ സത്യത്തിൽ പാമ്പ് വന്നിരുന്നെകിൽ ഞാൻ രക്ഷിക്കാൻ ഒന്നും പോകില്ലായിരുന്നു എന്നും ഇത് ഇപ്പോൾ ഐശ്വര്യ കാണുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം എന്നും ഷാജോൾ ചിരിച്ച് കൊണ്ട് പറഞ്ഞു.