കുഞ്ഞുങ്ങൾ എന്നെ അമ്മ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്! - മലയാളം ന്യൂസ് പോർട്ടൽ
Film News

കുഞ്ഞുങ്ങൾ എന്നെ അമ്മ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്!

shakeela about life

തെന്നിന്ത്യൻ സിനിമകളെ ഒരുകാലത്ത് ഇളക്കി മറിച്ച താരം ആയിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.തന്റെ കുടുംബത്തിന് വേണ്ടിയാണ് താൻ സിനിമയിൽ മോശം വേഷങ്ങൾ ചെയ്തത് എന്നാൽ പണം കിട്ടിയപ്പോൾ അവർ എല്ലാവരും തന്നെ തള്ളി പറഞ്ഞു എന്ന് ഷക്കീല നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ താരം നിരവധി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്നുണ്ട്, തനിക്ക് ഒരു മകൾ ഉള്ള കാര്യം ഷക്കീല നിരവധി തവണ പറഞ്ഞിട്ടുണ്ട്, അവൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്, വിവാഹം കഴിക്കാത്ത ഷക്കീലയ്ക്ക് എങ്ങനെ മകൾ ഉണ്ടായി എന്ന് പലരും ചോദിച്ചിട്ടുമുനണ്ട്.  കഴിഞ്ഞ ദിവസമാണ് ഷക്കീല തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം തനിക്ക് ജീവിക്കാൻ കരുത്ത് നൽകിയത് തന്റെ മകൾ ആണെന്നും താരം പറഞ്ഞിരുന്നു. ഞാൻ പ്രസവിച്ചിട്ടില്ല, ജന്മം കൊടുത്ത് കൊണ്ട് ഒരു ഒരു കുഞ്ഞിന്റെ അമ്മയാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കർമ്മം കൊണ്ട് ഞാൻ കുറച്ച് പേരുടെ ‘അമ്മ ആണെന്നും താരം പറഞ്ഞു.

ഞാൻ പ്രസവിച്ചിട്ടില്ല. പക്ഷെ എന്നെ ഒരുപാട് പേര് ‘അമ്മ എന്ന് വിളിക്കുന്നുണ്ട്. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര അഭിമാനമാണ് എന്നുമാണ് അടുത്തിടെ തന്റെ ബിയോപിക് സിനിമയുമായി ബന്ധപെട്ടു നടത്തിയ പത്രസമ്മേളനത്തിനിടയിൽ താരം പറഞ്ഞത്. തന്റെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയെന്നും ഇന്നത്തെ തലമുറകൾ ആ തെറ്റുകൾ ആവർത്തിക്കരുതെന്നും താരം പറഞ്ഞു.

 

 

 

 

 

Trending

To Top
Don`t copy text!