കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന കിടിലൻ ഷോർട്ട് ഫിലിം കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന കിടിലൻ ഷോർട്ട് ഫിലിം കാണാം

shakkeela-short-film

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, മികച്ച അഭിനയം കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ച് പറ്റുവാൻ സരയുവിന് കഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് സരയു നായികയായി എത്തിയത്. ചിത്രത്തിലെ സരയുവിന്റെ അഭിനയം വളരെ ശ്രദ്ധ നേടിയിരുന്നു. അഭിയത്തിനു പുറമെ നല്ലൊരു നർത്തകി കൂടിയാണ് സരയു. ഇപ്പോൾ സരയു ഷക്കീലയായി വേഷമിടുന്ന ഷോർട്ട് ഫിലിം പുറത്തിറക്കിയിരിക്കുകയാണ്.

ഷക്കീല എന്ന് തന്നെയാണ് ചിത്രത്തിന്റെ പേരും, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്, വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്, അമല്‍ കെ ജോബി കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത്,  സുഗീഷ്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീം ജാങ്കോ സ്പേസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  ഷക്കീല എന്ന പേര് കാരണം  കാരണം ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന അപമാനവും പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം, ഷക്കീലയായി വേഷമിടുന്നത് സരയു ആണ്.

കടപ്പാട് : Team Jango Space

 

Trending

To Top