ധനുഷ് -ഐശ്വര്യ പ്രശ്‌നത്തില്‍ ഇടപെട്ട് ഷക്കീല..!! ചിമ്പുവിനെ വലിച്ചിഴയ്ക്കരുത്!!

തമിഴ് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വിവാഹ മോചന വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യ വിവാഹ മോചന വാര്‍ത്തകള്‍. തങ്ങളുടെ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന് ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ്…

തമിഴ് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വിവാഹ മോചന വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യ വിവാഹ മോചന വാര്‍ത്തകള്‍. തങ്ങളുടെ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന് ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് പ്രസ്താവന പുറത്തിറക്കിയത്. ഐശ്വര്യയുടെ അച്ഛനും സൂപ്പര്‍സ്റ്റാറുമായ രജിനികാന്ത് ഇടപെട്ടിട്ട് പോലും തീരുമാനത്തിന് മാറ്റം ഒന്നും വരുത്തിയിട്ടില്ല ഇരുവരും എന്നാണ് അറിയുന്നത്. ഇരുവരും വേര്‍പിരിയുന്നതിന് പലവിധമായ കാരണങ്ങളാണ് പുറത്ത് വരുന്നത്.

ധനുഷിനെ കുറിച്ചുള്ള പ്രണയ ഗോസിപ്പാണ് കാരണം എന്നും മാത്രമല്ല ധനുഷ് വര്‍ക്ക്‌ഹോളിക്ക് ആണെന്നും അതാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉയരാന്‍ കാരണം എന്നും പറയുന്നു. ചില വിമര്‍ശനങ്ങള്‍ നടന്‍ ചിമ്പുവിന് എതിരെയും വന്നിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷക്കീല. ഐശ്വര്യയുടേയും ധനുഷിന്റേയും വ്യക്തിപരമായ തീരുമാനത്തിനിടയിലേക്ക് നടന്‍ ചിമ്പുവിനെ വലിച്ചിടുന്നതിനെതിരെയാണ് ഷക്കീല രംഗത്ത് എത്തിയത്.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷക്കീലയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന്റെ കാരണമെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്.

ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. ചിമ്പുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ കൊണ്ട് വരേണ്ടതില്ല എന്നും താരം തന്റെ യൂട്യൂബ് ചാനല്‍ വഴി പറയുന്നു.