മൂന്ന് കോടിയുടെ ആഭരണം, 30 കിലോയുടെ സാരി!!! സാമന്ത ശാകുന്തളയായത് ഇങ്ങനെ

ഇതിഹാസ പ്രണയം പറയുന്ന ബ്രഹ്‌മാണ്ഡ തെലുങ്ക് ചിത്രമാണ് സാമന്തയും ദേവ് മോഹനും പ്രധാകഥാപാത്രങ്ങളാവുന്ന ശാകുന്തളം. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശാകുന്തളയായി സാമന്തയായി ചിത്രത്തിലെത്തുന്നത്. ശാകുന്തളയാകാന്‍ സാമന്ത നടത്തിയ…

ഇതിഹാസ പ്രണയം പറയുന്ന ബ്രഹ്‌മാണ്ഡ തെലുങ്ക് ചിത്രമാണ് സാമന്തയും ദേവ് മോഹനും പ്രധാകഥാപാത്രങ്ങളാവുന്ന ശാകുന്തളം. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശാകുന്തളയായി സാമന്തയായി ചിത്രത്തിലെത്തുന്നത്.

ശാകുന്തളയാകാന്‍ സാമന്ത നടത്തിയ മേക്കോവറാണ് ആരാധകരെ ഞെട്ടിക്കുന്നത്.
ശകുന്തളയാകാന്‍ സാമന്ത ധരിച്ചത് മൂന്ന് കോടിയുടെ ഹെവി വര്‍ക്കുള്ള ആഭരണങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മുപ്പത് കിലോ ഭാരമുള്ള ഹെവി വര്‍ക്കുള്ള സാരിയാണ് സാമന്ത അണിഞ്ഞത്.

ഒരാഴ്ചയോളം സാമന്ത അഭിനയിച്ചത് 30 കിലോഗ്രാം ഭാരം വരുന്ന സാരി ധരിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വസ്ത്രത്തിന്റെ ഭാരം മൂലമുണ്ടായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചാണ് നടി ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ശാകുന്തളം. ചിത്രം 3ഡി ദൃശ്യ ഭംഗിയോടെയാണ് തിയ്യേറ്ററിലെത്തുന്നത്. ഫെബ്രുവരി 17-നാണ് ശാകുന്തളം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.