ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും പക്ഷാപാതം ആണ് സെറ്റിൽ നടക്കുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും പക്ഷാപാതം ആണ് സെറ്റിൽ നടക്കുന്നത്!

shalin soya about film

ഒമർ ലുലു ചിത്രം ദമാക്കയിൽ ആണ് ശാലിൻ സോയ അവസാനമായി വേഷമിട്ടത്. നിരവധി ബാല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മലയാള സിനിമ പ്രേമികളുടെ സ്നേഹം നേടിയെടുത്ത നാരം കൂടിയാണ് ശാലിൻ. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശാലിൻ. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും ഷൂട്ടിങ് സെറ്റുകളിൽ വളരെ വലിയ വിവേചനം ആണ് നടക്കുന്നത് എന്നാണു ശാലിൻ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമയിലും റാഗിങ്ങും മറ്റ് കാര്യങ്ങളും ഒക്കെ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ആണ് ശാലിൻ സെറ്റിലെ വിവേചനത്തെ കുറിച്ച് പറഞ്ഞത്.

ഒമർ ലുലു സംവിധാനം ചെയ്ത ദമാക്കയിലെ രസകരമായ സംഭവം പങ്കുവെച്ച് കൊണ്ടാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും ഉള്ള വിവേചനത്തെ കുറിച്ച് ശാലിൻ പറഞ്ഞത്. ശാലിൻ പറഞ്ഞത് ഇങ്ങനെ, സിനിമയുടെ സെറ്റിൽ വലിയ പക്ഷാപാതം തന്നെയാണ് നടക്കുന്നത്. പ്രത്യേകിച്ചും ഇത് കൂടുതൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ആണ്. ഇത് ഏറ്റവും കൂടുതൽ ഉള്ളത് പ്രൊഡക്ഷനിൽ ആണ്. സ്റ്റീൽ ഗ്ളാസ്സിലും പേപ്പർ ഗ്ലാസിലും ഒക്കെയാണ് ചായ തരുന്നത്. മറ്റുള്ളവർക്ക് കുപ്പി ഗ്ളാസിലും. ഗ്ലാസ് ഏതായാലും ചായ തന്നെ അല്ലെ കുടിക്കുന്നത്. അത് കൊണ്ട് നമുക്ക് പ്രശ്നം ഇല്ല. എന്നാൽ മനഃപൂർവം ഇങ്ങനെ സ്റ്റീൽ ഗ്ലാസ് മാത്രം തരുമ്പോൾ നമുക്ക് അത് കൊള്ളുക തന്നെ ചെയ്യും.

ചിക്കനൊക്കെ പോലെയുള്ള സ്പെഷ്യൽ ഐറ്റംസ് സംവിധായകന് മാത്രം ആയിരിക്കും കൊടുക്കുന്നത്. ഇതിനോടൊന്നും വികാരമില്ലാത്തവർക്ക് വരെ വികാരം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള പക്ഷാപാതം ആണ് ഷൂട്ടിങ് സെറ്റിൽ നടക്കുന്നത്. ഭക്ഷണം കുറഞ്ഞു പോയതിന്റെ പേരിൽ നമുക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല. സ്വിഗി ഒക്കെ ഉണ്ടല്ലോ. നമുക്ക് തന്നെ ഓർഡർ ചെയ്തു കഴിക്കാവുന്നതേ ഉള്ളു. പക്ഷെ മനഃപൂർവം ഇത് പോലെ യുള്ള പക്ഷപാതം കാണിക്കുമ്പോൾ ആർക്കാണെങ്കിലും കൊള്ളുമെന്നും ശാലിൻ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

Trending

To Top
Don`t copy text!