ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ശാലിനി അജിത്ത്

പൊതുവേ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുന്ന താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയുയും നടിയുമായ ശാലിനി അജിത് ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചു എന്നതാണ് കോളിവുഡിൽ നിന്നും വരുന്ന…

പൊതുവേ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുന്ന താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയുയും നടിയുമായ ശാലിനി അജിത് ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചു എന്നതാണ് കോളിവുഡിൽ നിന്നും വരുന്ന പുതിയ വാർത്ത. ഇൻസ്റ്റാഗ്രാമിൽ ജോയിൻ ചെയ്ത് മണിക്കൂറുകൾക്കകം ഒരു ലക്ഷത്തോളം പേരാണ് ശാലിനിയെ ഫോളോ ചെയ്തത്

ശാലിനി തന്റെ ഭർത്താവ് അജിത്തിനൊപ്പം ഫ്രാൻസിലെ ലിയോണിൽ വച്ച് എടുത്ത ഒരു ഹൃദ്യമായ ഫോട്ടോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം അത് വൈറലായി മാറുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ സജീവമായ ശാലിനിയുടെ സഹോദരി ശ്യാമിലി താരത്തെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശാലിനി അജിത്തിന്റെ പേരിൽ പുതുതായി ട്വിറ്റർ പ്രൊഫൈൽ ആരംഭിച്ചിരുന്നു.ഇത് വ്യാജ പ്രൊഫൈലാണെന്നും താരം ട്വിറ്ററിൽ ഇല്ലെന്നും ശാലിനി അജിത്തിന്റെ മാനേജർ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.

അതേ സമയം 2000ൽ അജിത് കുമാറുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അതേ സമയം കോളിവുഡിലെ ഏറ്റവും ആരാധകരുള്ള ദമ്പതിമാരാണ് അജിത്തും ശാലിനിയും.അവർക്ക് രണ്ട് കുട്ടികളുണ്ട് അനൗഷ്‌കയും ആദ്വിക്കും.തുറിവാണ് അജിത്തിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.