മലയാളം ന്യൂസ് പോർട്ടൽ
Film News

പിടിക്കപ്പെടും എന്ന് മനസ്സിലാക്കിയ ചാക്കോച്ചൻ അവർക്ക് ഒരു ഒരു കോഡ് കൊടുത്തു; പിന്നത് വഴി ആയിരുന്നു എല്ലാം !! ശാലിനിയുടെയും അജിത്തിന്റെയും ലൊക്കേഷനിലെ പ്രണയകഥ

മലയാളസിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ശാലിനിയും ചാക്കോച്ചനും, എല്ലാവര്ക്കും വളരെ പ്രിയപ്പെട്ടവർ ആയിരുന്നു ഇവർ, ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കും എന്ന് കരുതിയ ആരാധകരെ നിരാശയിൽ ആഴ്ത്തിയ വാർത്ത ആയിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയകഥ. ഇപ്പോൾ സിനിമ ലൊക്കേഷനിൽ പൂവിട്ട ഇവരുടെ പ്രണയത്തിനു ചാക്കോച്ചൻ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്ത കഥയാണ് വൈറലാകുന്നത്.

കുഞ്ചാക്കോബോബനെ ഫാൻ പേജിൽ കൂടിയാണ് ഈ രസകരമായ കഥ പുറത്ത് വന്നിരിക്കുന്നത്.

കുറിപ്പ് വായിക്കാം

നായികാകഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. സ്ക്രീൻ ടെസ്റ്റ് നടത്തി അതിനായി ഒരു പുതുമുഖത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു – അസിൻ തോട്ടുങ്കൽ! അസിന്റെ ഫോട്ടോസ് കണ്ട കുഞ്ചാക്കോ, ‘ഈ കുട്ടി ഒരു നായികയായി വരേണ്ട സമയം ഇപ്പോൾ ആയിട്ടില്ലെ’ന്ന് പറഞ്ഞ് മാറ്റിവച്ചു. അക്കാലത്തെ തന്റെ ഭാഗ്യനായിക ആയിരുന്ന ശാലിനിയോടൊപ്പമുള്ള ‘പ്രേം പൂജാരി’ ബോക്‌സ് ഓഫീസിൽ പരാജപെട്ടതിനാൽ ശാലിനിയെ കൊണ്ട് തന്നെ നായികാകഥാപാത്രം ചെയ്യിച്ചാലോ എന്ന് ചാക്കോച്ചൻ ആണ് കമലിനോട് ചോദിച്ചത്.

ഒരു തമിഴ് ചിത്രത്തിന്റെ സെറ്റിൽ ഇരുന്നാണ് ശാലിനി കമലിന്റെ സ്ക്രിപ്റ്റ് കേട്ടത്. ശാലിനിക്ക് മണി രത്‌നം ചിത്രമായ ‘അലൈപായുതേ’യുടെ ഓഫർ വന്നു നിൽകുന്ന സമയം ആയിരുന്നു അത്. കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ്സ് മനസ്സിലാക്കിയ ശാലിനി പിന്നീട് മണി രത്‌നത്തിന്റെ ചിത്രത്തിന്റെ ഷൂട്ട് നീളുമെന്ന് അറിഞ്ഞ് കമൽ ചിത്രത്തിന് ഡേറ്റുകൾ നൽകി.

വർഷയായി ജോമോളെയും കമൽ തെരഞ്ഞെടുത്തു. അത് വരെ പ്രേക്ഷകർ കണ്ട കുഞ്ചാക്കോ ബോബനും ശാലിനിയും ജോമോളും ആകരുത് ഈ ചിത്രത്തിൽ എന്ന നിർബന്ധം കമലിന് ഉണ്ടായിരുന്നു. അനിയത്തിപ്രാവിലും എന്ന് സ്വന്തം ജാനകിക്കുട്ടിയിലും കാണാത്ത സ്മാർട്ട് ആയ അപ്പിയറൻസുകളിൽ ആണ് ശാലിനിയും ജോമോളും ഈ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ക്യാമ്പസ് രംഗങ്ങൾ ഒരു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ആയിരുന്നു അത് ചിത്രീകരിച്ചത്. സിനിമയിൽ വർണങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന കമലിന്റെ ചിത്രത്തിന് നിറം എന്ന പേര് സജ്ജസ്റ്റ് ചെയ്തത് ശത്രുഘ്‌നൻ ആയിരുന്നു.

 

” ..ഷൂട്ട് ബ്രേക്കിൽ ശാലിനിയെ തേടി വന്ന ഫോൺ കോൾ നിറത്തിന്റെ സെറ്റിൽ ശാലിനി ജോയിൻ ചെയ്യുമ്പോൾ തമിഴ് സൂപ്പർഹീറോ അജിത് കുമാറുമായി അവർ പ്രണയത്തിലായിരുന്നു . ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട് മാത്രമായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലപ്പോഴും അജിത്തുമായി ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു. ശാലിനിയുടെ ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ ആയിരുന്നു .

കഥാപാത്രങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ട ഇരുവരും ലൊക്കേഷനിലും എബി, സോനാ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ശാലിനിയെ ലൊക്കേഷനിലേക്ക് വിളിക്കുന്നത് റിസ്കാണെന്ന് മനസിലാക്കിയ അജിത് പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ വാങ്ങി അതിലേക്ക് വിളിക്കുമായിരുന്നു. സെൽഫോണുകൾ കൗതുക കാഴ്ചയായിരുന്ന അക്കാലത്ത് ചാക്കോച്ചന്റെ പഴയ എറിക്‌സൺ ഫോണിലേക്ക് അധികവും വന്നിരുന്നത് തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ കോളുകൾ ആയിരുന്നു. ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് മനസിലാക്കിയ ചാക്കോച്ചൻ, അജിത്തിനെ സൂചിപ്പിക്കാൻ ഒരു കോഡ് കണ്ടെത്തി.

ഷൂട്ട് ബ്രേക്ക് വരുമ്പോൾ കുഞ്ചാക്കോ ശാലിനിയെ നോക്കി പറയും: “മിസ് സോന ..AK -47 കോളിങ്.” പലപ്പോഴും സെറ്റിൽ ഇത് കേട്ട കമൽ കുഞ്ചാക്കോയിൽ നിന്നും സൂത്രത്തിൽ കാര്യം മനസ്സിലാക്കി വച്ചു. അടുത്ത ദിവസത്തെ ഷൂട്ട് ബ്രേക്കിൽ അജിത്തിന്റെ കോൾ കാത്തിരുന്ന ശാലിനിയെ നോക്കി കമൽ ചോദിച്ചു “ഇന്ന് AK -47ന്റെ കോൾ വരില്ലേ?” ഇത് കേട്ട് ഞെട്ടിയ ശാലിനി ചുറ്റും നോക്കിയപ്പോൾ തലയിൽ ധരിച്ച ക്യാപ് മുഖം മറച്ചുവെച്ച് ചിരിക്കുന്ന ചാക്കോച്ചനെ ആണ് കണ്ടത്. ..!! 1999 ഓണത്തിന് റിലീസ് വെച്ചിരുന്ന നിറം പലതവണ റിലീസ് മാറ്റി വച്ചപ്പോൾ ഓഡിയോ കാസ്സെറ്റ് ഉടമയായ ജോണി സാഗരിക ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തു.

ഓണത്തിന് ശേഷം റിലീസ് ചെയ്ത നിറം, കുഞ്ചാക്കോ-ശാലിനി ജോഡിയുടെ വമ്പൻ തിരിച്ചുവരവായി മാറി . ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന് കിട്ടേണ്ട ഇനിഷ്യൽ കളക്ഷൻ ആയിരുന്നു നിറം അന്ന് നേടിയെടുത്തത്. അനിയത്തിപ്രാവ് നിർമ്മിച്ച റെക്കോർഡ് നിറം ആദ്യത്തെ 10 ദിവസം കൊണ്ട് മറികടന്നു. ക്യാമ്പ്‌സുകളിലും സ്കൂളിലും സംസാര വിഷയമായ നിറം ഒരു മെഗാ ഹിറ്റ് ചിത്രമായി മാറി.

നായികാകഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. സ്ക്രീൻ ടെസ്റ്റ് നടത്തി അതിനായി…

Gepostet von Kunchacko Boban Fans Online am Sonntag, 9. August 2020

Related posts

ഇരുപതാം വിവാഹ വാർഷികം ആഘോഷിച്ച് ശാലിനിയും അജിത്തും !! ഈ താരജോഡികൾ ഒന്നിക്കാൻ കാരണമായ ആ സംഭവം …..!!

WebDesk4

ഞങ്ങളുടെ സന്തോഷത്തിന്റെ കാരണം ഇതാണ്, ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം വെളിപ്പെടുത്തി ചാക്കോച്ചൻ!

WebDesk4

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4

അജിത്തിനെയും ശാലിനിയെയും കുറിച്ച്‌ മോശം പ്രചാരണങ്ങള്‍ നടത്തിയതിന് മാപ്പ് ചോദിച്ച് പൃഥ്വിരാജ്

WebDesk4

മകന്റെ പിറന്നാൾ ആഘോഷമാക്കി ശാലിനിയും അജിത്തും ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

അജിത്തിന്റെ സംസാരമാണ് എന്നെ ആകർഷിച്ചത് !! അജിത്തിനോട് പ്രണയം തുറന്നുപറഞ്ഞതിനെ കുറിച്ച് ശാലിനി

WebDesk4