സഹോദരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ശാലിനി- ചിത്രങ്ങള്‍

ഒരു കാലത്ത് നിരവധി ആരാധകരുള്ള താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. അപൂര്‍വമായി മാത്രമാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവരാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തയാളാണ് ശാലിനി. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും…

ഒരു കാലത്ത് നിരവധി ആരാധകരുള്ള താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. അപൂര്‍വമായി മാത്രമാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവരാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തയാളാണ് ശാലിനി. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് അറിയുന്നത് കൂടുതലും അനിയത്തി ശ്യാമിലിയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ്. അനിയത്തി ശ്യാമിലിയ്ക്കും സഹോദരന്‍ റിച്ചാര്‍ഡിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ശാലിനിയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശ്യാമിലിയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

2000ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. അമര്‍ക്കളത്തിന്റെ സെറ്റില്‍ വച്ചാണ് ശാലിനിയും അജിത്തും പ്രണയത്തിലായത്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്.

മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്‌നേഹവും കരുണയും എന്താണ് എന്ന് താന്‍ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.

ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. ”അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകള്‍. ”സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.’