രാത്രി നടക്കാനിറങ്ങിയ നടിയ്ക്ക് സംഭവിച്ചത്! വാർത്ത കേട്ട് ഞെട്ടി ആരാധകർ

സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് നേരെയുണ്ടാകുന്ന സംഭവങ്ങളില്‍ കഴിഞ്ഞ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ ഒരു അജ്ഞാതന്റെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പ്രസിദ്ധ തെലുങ്ക് ചലച്ചിത്ര താരം ശാലു ചൗരസിയ. തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് ഏറെ…

സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് നേരെയുണ്ടാകുന്ന സംഭവങ്ങളില്‍ കഴിഞ്ഞ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ ഒരു അജ്ഞാതന്റെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പ്രസിദ്ധ തെലുങ്ക് ചലച്ചിത്ര താരം ശാലു ചൗരസിയ.
തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് ഏറെ ആരാധകരുള്ള നടിയാണ് ശാലു ചൗരസിയ. താരത്തിന് ഉണ്ടായ ദുരവസ്ഥകേട്ട് വിഷമിച്ചിരിക്കുകയാണ് ആരാധകർ . സവാരിക്കിടെ ഇത്തരത്തില്‍ നടിയ്‌ക്കെതിരെ ഒരു ആക്രമം നടന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പിടിച്ചുപറിക്കാരുടെ പ്രധാന കേന്ദ്രത്തില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്.

സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു നടി. ഹൈദരബാദിലെ ബഞ്ജാര ഹില്‍സിന് സമീപമുള്ള കെ ബി ആര്‍ പാര്‍ക്കില്‍ വെച്ചാണ് ശാലു ആക്രമിക്കപ്പെട്ടത്. രാത്രി 8.30ഓടെ അപരിചിതനായ വ്യക്തി താരത്തെ ആക്രമിക്കുകയായിരുന്നുവെന്ന് എന്നാണ് വിവരം. പാര്‍ക്കിലൂടെ നടക്കുകയായിരുന്ന ശാലുവിനോട് പണവും കൈയിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും നല്‍കാന്‍ അജ്ഞാതന്‍ ആവശ്യപ്പെട്ടു. നടി എതിര്‍ത്തതോടെ ആദ്യം മുഖത്ത് ശക്തിയായി ഇടിക്കുകയും അതിനുശേഷം പാറക്കല്ല് കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിനു ശേഷം നടിയുടെ കൈയിലുണ്ടായിരുന്ന ഫോണും തട്ടിപ്പറിച്ചു കൊണ്ട് പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഈ പാര്‍ക്കില്‍ ഇതിന് മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്.