നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശാലു മേനോന്.. ദിലീപിന് എതിരായി വന്നിരിക്കുന്ന കാര്യങ്ങള്‍ ഒന്നും താന്‍ പൂര്‍ണമായി വിശ്വസിക്കുന്നില്ല എന്നാണ് ശാലു മേനോന് പറയുന്നത്. പ്രമുഖ ചാനലായ സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. താനും ഒരു കേസില്‍ എന്താണ് സത്യം എന്ന് അറിയാതെ ഒരുപാട് നാളുകള്‍ ജയിലില്‍ കിടന്നാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ കുറ്റപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നാണ് ശാലു മേനോന് പറഞ്ഞത്.
സത്യം എന്താണെന്ന് കോടതി തെളിയിക്കട്ടെ.. അല്ലാതെ ഒരാളുടെ മേല്‍ വെറുതെ കുറ്റം പറയുന്നത് എന്തിനാണ് എന്നാണ് ശാലു മേനോന് അഭിമുഖത്തില്‍ ചോദിക്കുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ദിലീപേട്ടന്.. എന്നാണ് നടനെ കുറിച്ച് ഇവര്‍ പറയുന്നത്. ദിലീപിന്റെ സിനിമകളാണ് കൂടുതല്‍ കാണുന്നത്. അദ്ദേഹം അങ്ങനെ ഒരു വ്യക്തിയായിട്ട് തനിക്ക് ഫീല്‍ ചെയ്തിട്ടില്ല..
അദ്ദേഹത്തിന്റെ അഭിമുഖങ്ങളെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. എനിക്ക് ദിലീപേട്ടനെ ഒരുപാട് ഇഷ്ടമാണ്.. കാര്യം അറിയാതെ മീഡിയകളിലും പലരും പറയുന്നതും എല്ലാം വിശ്വസിക്കാന്‍ പറ്റില്ല.. എന്താണ് കൃത്യമായി നടന്ന കാര്യങ്ങള്‍ എന്നത് ദൈവത്തിന് മാത്രം അറിയാം..
ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല. എനിക്കും ഒരു അനുഭവം ഉണ്ടായതാണ്.. കുറേ നാളുകള്‍ ജയിലില്‍ കിടന്നു.. കാരണം പോലും അറിയാതെയാണ് അതെല്ലാം.. അതുകൊണ്ട് ആരേയും വെറുതെ അങ്ങ് ക്രൂശിക്കരുത് എന്നും ശാലു മേനോന് അഭിമുഖത്തില്‍ പറഞ്ഞു.
https://www.youtube.com/watch?v=Ib10UuPFlwg