കിടിലൻ നൃത്തവുമായി ശാലു മേനോൻ, അടിപൊളി എന്ന് ആരാധകരും!

shalu menon dance video
shalu menon dance video

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടികളിൽ ഒരാൾ ആണ് ശാലു മേനോൻ. നടിയായും നർത്തകിയായും എല്ലാം കലയിൽ സജീവമായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനൽ കൂടി ശാലു മേനോൻ ആരംഭിച്ചതോടെ താരം കൂടുതൽ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ശാലുമേനോൻ ആരാധകരുമായി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ വെച്ച് അതി മനോഹരമായി നൃത്തം ചെയ്യുന്ന ശാലുവിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉറുമിയിലെ അലകടൽ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ശാലു മനോഹരമായ രീതിയിൽ നൃത്തം ചെയ്യുന്നത്. വീഡിയോ വളരെ വേഗം തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. സൂപ്പർഞാനിപ്പോഴാണ് കാണാൻ തുടങ്ങി യത്….nice performance… സീരിയൽ നേക്കാളും ചേച്ചി ക്ക് ഡാൻസ് ആണ് ഭംഗി, Super ആയിരിക്കുന്നു… ഒപ്പം സുന്ദരിയും, പൊളിച്ചു വേറെ ലെവൽ തുടങ്ങിയ കമെന്റുകൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരുകാലത്തു മലയാളി മനസിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ശാലു മേനോൻ അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ നടത്തുന്നുണ്ട് എന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.

Previous articleസിനിമയിൽ അതൊന്നും സ്ഥിരമായുള്ള കാര്യങ്ങൾ അല്ല, മനസ്സ് തുറന്ന് ശോഭന!
Next articleആ കാര്യം ഞാൻ എന്റെ മകനോട് പറഞ്ഞിട്ടില്ല, പക്ഷെ അവൻ അത് അറിഞ്ഞു!