മഞ്ജു വാര്യരെ അനുകരിച്ച് ശാലു മേനോൻ!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശാലു മേനോൻ. അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്ഥി നേടിയ താരം കൂടിയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരം അഭിനയത്തേക്കാൾ പ്രാധാന്യം നൃത്തത്തിന് നൽകുന്ന ഒരു പെൺകുട്ടി കൂടിയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

ഇടയ്ക്ക് വെച്ച് താരത്തിന്റെ ശരീര ഭാരം കൂടിയിരുനെങ്കിലും ഇപ്പോൾ തടി കുറച്ച് കൂടുതൽ സുന്ദരിയായാണ് താരം പ്രേഷകർക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. എന്റെ പുതിയ ലുക്ക് എന്ന തലക്കെട്ടോടെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ വൈറൽ ലുക്കിനെ അനുകരിച്ച് കൊണ്ടാണ് ശാലു എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ചും താൻ അതിനെ നേരിട്ടത് എങ്ങനെ ആണെന്നും താരം പറഞ്ഞിരുന്നു. ആളുകളെ അമിതമായി വിശ്വസിച്ചതായിരുന്നു അന്ന് എനിക്ക് പറ്റിയ തെറ്റ്. എന്നാൽ ഇന്ന് ഞാൻ മാറി. ആളുകളെ ഇപ്പോൾ ഞാൻ അമിതമായി വിശ്വസിക്കാറില്ല. എന്റെ സ്വഭാവത്തിൽ തന്നെ ഞാൻ വലിയ മാറ്റം വരുത്തിയിരുന്നു. ഇന്ന് എനിക്ക് ഒരു നൃത്ത വിദ്യാലയം ഉണ്ട്. അത് പഴയതിലും ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. കൂടാതെ ഒന്ന് രണ്ടു സീരിയലുകളും ഉണ്ട്. ഇപ്പോൾ ജീവിതത്തിൽ ഞാൻ നല്ല തിരക്കിൽ ആണ്. ഒന്നിനെ കുറിച്ച് ഓർത്തും വിഷമിച്ചിരിക്കാൻ ഇപ്പോൾ എനിക്ക് സമയമില്ല എന്നുമാണ് അഭിമുഖത്തിൽ താരം പറഞ്ഞത്.

Previous articleഅവസരങ്ങൾക്ക് വേണ്ടി അങ്ങനെ ചെയ്യാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു!
Next articleകാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ആ വാർത്ത പുറത്ത് വിട്ട് ബിഗ് ബോസ്!